വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം മോഷ്ടിച്ചാല്‍ കുറ്റമില്ല, ചര്‍ച്ചയായി ഇറ്റാലിയന്‍ കോടതി വിധി

വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം മോഷ്ടിച്ചാല്‍ കുറ്റമില്ല, ചര്‍ച്ചയായി ഇറ്റാലിയന്‍ കോടതി വിധി

വിശപ്പ് മാറ്റാന്‍ ചെറിയ അളവില്‍ ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റമല്ലെന്ന് ഇറ്റലിയിലെ പരമോന്നത കോടതി. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ യുക്രെയിന്‍ പൗരനായ റോമന്‍ ഓസ്ട്രിയാക്കോവ് എന്നയാള്‍ക്കെതിരെയുള്ള കേസ് പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്. ഇയാള്‍ക്കെതിരെയുള്ള മോഷണക്കുറ്റം ജഡ്ജി റദ്ദാക്കുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 4.07 യൂറോയുടെ(ഏകദേശം 333 രൂപ) ചീസും സോസേജും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഓസ്ട്രിയാക്കോവ് പിടിയിലായത്. 2011ല്‍ ആയിരുന്നു സംഭവം. തുടര്‍ന്ന് 2015ല്‍ ട്രയല്‍ കോടതി ഇയാള്‍ക്കെതിരെ ആറ് മാസത്തെ തടവും 100 യൂറോ പിഴയും ചുമത്തിയിരുന്നു. ശിക്ഷവെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ അപ്പീല്‍ നല്‍കിയിരുന്നു. വിശപ്പ് മാറ്റാനുള്ള ഭക്ഷണം മാത്രമാണ് ഓസ്ട്രിയാക്കോവ് മോഷ്ടിക്കാന്‍ ശ്രമിച്ചതെന്നും, ശിക്ഷയില്‍ ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലുമാണ് അപ്പീല്‍ നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍ വലേറിയ ഫാസിയോ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം മോഷ്ടിച്ചാല്‍ കുറ്റമില്ല, ചര്‍ച്ചയായി ഇറ്റാലിയന്‍ കോടതി വിധി
'ഞാനായിരുന്നുവെങ്കില്‍ വാഗ്ദാനം സ്വീകരിക്കില്ല', രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് ദീപക് ഗുപ്ത

തിങ്കളാഴ്ച അപ്പീല്‍ പരിഗണിച്ച കോടതി, ശിക്ഷാ വിധി പൂര്‍ണമായും റദ്ദാക്കുയും ഓസ്ട്രിയാക്കോവിന് മേല്‍ ചുമത്തിയിരുന്ന കുറ്റം റദ്ദ് ചെയ്യുകയുമായിരുന്നു. വിശപ്പ് മാറ്റാന്‍ ചെറിയ അളവില്‍ ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ലെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവിന് പിന്തുണയറിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in