Around us

യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകള്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു

യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്ക്.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്.

സാധാരണ കൊറോണവൈറസിനേക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് കണ്ടെത്തിയിരിക്കുന്ന പുതിയ വകഭേദമെന്നാണ് റിപ്പോര്‍ട്ട്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളും, കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടണില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

India Halts UK Flights Till December 31 Over New Strain Of Coronavirus

സൂഖ് അൽ ജുബൈലിന്‍റെ ചരിത്രം പുസ്തകമാക്കുന്നു; 2027-ലെ ഷാർജ പുസ്തകമേളയിൽ പുറത്തിറക്കും

എ.ഐയെ ഭയക്കേണ്ട, ജാഗ്രത വേണം: ഷാർജ പുസ്തകമേളയിലെ സംവാദം

Gothic horror എന്നൊക്കെ വിളിക്കാൻ കഴിയുന്ന സിനിമ, ഭൗമയിലേക്ക് ആകർഷിച്ചത് അതിന്റെ കഥ: ക്രിസ്റ്റോ സേവ്യർ

മൂപ്പൻസ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

സൈനിക–സിവിൽ മെഡിക്കൽ പങ്കാളിത്തത്തിന് ആഗോള മാതൃക വേണം: ഡോ. ഷംഷീർ വയലിൽ

SCROLL FOR NEXT