Around us

ഇതുവരെ കണ്ടെത്തിയത് 13 കോടിയുടെ കള്ളപ്പണം; രണ്ട് കോടിയുടെ നിരോധിച്ച നോട്ടും, ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയ്ഡ് തുടരും

ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്തും സ്ഥാപനങ്ങളിലും നടക്കുന്ന റെയ്ഡില്‍ ഇതുവരെ 13 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്ന് രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.

നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച മുതലാണ് ബിലിവേഴ്‌സ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. അഞ്ച് വര്‍ഷത്തിനിടെ വിദേശ സഹായമായി 6000 കോടി രൂപ എത്തിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിദേശ സഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമാണ് ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിന് നല്‍കണമെന്നുമാണ് നിയമം. എന്നാല്‍ ചാരിറ്റിക്കായി ശേഖരിച്ച പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്‍പ്പടെയാണ് ബിലീവേഴ്സ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലീവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണക്കുകളിലെ പൊരുത്തക്കേടും പരിശോധനയില്‍ കണ്ടെത്തി. നികുതി നിയമങ്ങളെ മറികടക്കാനും കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിച്ചും ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയാണ് ഇടപാടുകള്‍ നടത്തിയതെന്നും ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT