Around us

കൊച്ചി പണമിടപാടില്‍ പി.ടി തോമസിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം; ഓടി രക്ഷപ്പെട്ടു എന്നത് വ്യാജപ്രചരണമെന്ന് എംഎല്‍എ

കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 88 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പി.ടി തോമസ് എംഎല്‍എയുടെ പങ്ക് അന്വേഷിക്കുമെന്ന് ആദായ നികുതി വകുപ്പ്. റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേത് തന്നെയാണെന്ന് വ്യക്തമാക്കി പി.ടി തോമസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്ഥലത്ത് നിന്ന് താന്‍ ഓടിരക്ഷപ്പെട്ടു എന്നത് വ്യാജപ്രചരണമാണെന്നും തൃക്കാക്കര എംഎല്‍എ പറഞ്ഞു.

പണമിടപാടില്‍ എംഎല്‍എയുടെ പങ്ക് എന്താണെന്നാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുള്ള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പ് പണം കണ്ടെത്തിയത്. സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണന്‍ എന്നയാളും സ്ഥലത്തുണ്ടായിരുന്നു. ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് എത്തുമ്പോള്‍ എംഎല്‍എയും സ്ഥലത്തുണ്ടായിരുന്നുവെന്നും, ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെ ഇവിടെ നിന്നും സ്ഥലം വിടുകയായിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് സ്ഥലത്തെത്തിയതെന്ന് പി.ടി തോമസ് പ്രതികരിച്ചു. ഇടപാട് തീര്‍ത്ത ശേഷം കാറില്‍ തിരിച്ച് പോകും വഴി ചിലര്‍ അവിടേക്ക് പോകുന്നത് കണ്ടു. അത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പി.ടി തോമസ്. രാധാകൃഷ്ണന് ഭൂമിത്തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇത് പരിഹരിക്കാനായാണ് എംഎല്‍എ എത്തിയതെന്നും സ്ഥല ഉടമ രാജീവനും പ്രതികരിച്ചു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT