Around us

‘നിങ്ങള്‍ പാകിസ്താനികളോ’; ചായകുടിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് മര്‍ദ്ദനം 

THE CUE

പാകിസ്താന്‍കാരാണോയെന്ന് ആക്രോശിച്ച് ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് മര്‍ദ്ദനം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും സഹോദരനും മറ്റൊരു സുഹൃത്തിനുമാണ് ദുരനുഭവമുണ്ടായത്. ഈസ്റ്റ് ബംഗളൂരുവില്‍ ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന ഇവര്‍ ചായ കുടിക്കാനായി ഒരു മണിയോടെ പുറത്തിറങ്ങിയതായിരുന്നു. എന്നാല്‍ എന്തിനാണ് രാത്രി വൈകി റോഡില്‍ ഇറങ്ങി നടക്കുന്നതെന്ന് ചോദിച്ച് പൊലീസ് എത്തി. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. മുസ്ലിം പേരുകാരെന്ന് കണ്ടതോടെ നിങ്ങള്‍ പാകിസ്താനില്‍ നിന്നാണോ എന്നായി ചോദ്യം.

ഇതോടെ വിദ്യാര്‍ത്ഥികള്‍ സംഭവം മൊബൈലില്‍ ചിത്രീകരിച്ചു. ഇത് തടസപ്പെടുത്താനായി പൊലീസ് ശ്രമം. ഫോണ്‍ പിടിച്ചുവാങ്ങാന്‍ നോക്കുന്നത് വീഡിയോയില്‍ കാണാം. ഫോണ്‍ പരിശോധിക്കാന്‍ വാറണ്ട് ഉണ്ടോയെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചപ്പോള്‍ പാകിസ്താന്‍കാരല്ലേയെന്ന് ആക്രോശിച്ചതായി ഇവര്‍ പറയുന്നു. ശേഷം കൂടുതല്‍ പൊലീസ് എത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു. അവിടെവെച്ച് ലാത്തികൊണ്ട് മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിക്കുമെന്നും ഇന്റേണ്‍ഷിപ്പ് അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

വിദ്യാര്‍ത്ഥികള്‍ക്ക് കൈക്കും കാലിനും പരിക്കുണ്ട്. ഇതില്‍ ഒരാളുടെ രക്ഷിതാവിനെ വിളിച്ചുവരുത്തിയ ശേഷം പുലര്‍ച്ചെ 3.30 ന് മാത്രമാണ് ഇവരെ പോകാന്‍ അനുവദിച്ചത്. രാത്രി പുറത്തിറങ്ങില്ലെന്നും മറിച്ചായാല്‍ പൊലീസിന് എന്ത് നടപടിയും സ്വീകരിക്കാമെന്ന്‌ എഴുതിയ രേഖയില്‍ ഒപ്പുവെപ്പിച്ചെന്ന് വിദ്യാര്‍ത്ഥകള്‍ പറയുന്നു. കന്നഡയിലുള്ള ഒരു രേഖയിലും ഒപ്പ് വെപ്പിച്ചെന്ന് ഇവര്‍ വിശദീകരിച്ചു. പ്രശ്‌നങ്ങളുണ്ടാക്കിയെന്ന പേരില്‍ 500 രൂപ പിഴയീടാക്കിയിട്ടുമുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ബംഗളൂരു ഡിസിപി അന്വേഷണത്തിന് ഉത്തരവിട്ടു.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT