Around us

കാര്‍ബണ്‍ ന്യൂട്രല്‍ രീതി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ സമ്മേളനമായി ഐസിജിഇ 2

അന്തരീക്ഷ മലിനീകരണത്തിനെതിരെ കാര്‍ബണ്‍ ന്യൂട്രല്‍ രീതി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ സമ്മേളനമായി ഐസിജിഇ 2 (ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇക്വാലിറ്റി). ഐക്യരാഷ്ട്രസഭ സംഘടനയായ യുഎന്‍ വിമനിന്റെ സഹകരണത്തോടെ സാമൂഹ്യനീതി-വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കാണ് ഈ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്.

ഭൗമോപരിതലത്തിലേക്ക് കാര്‍ബണ്‍ ഡയോക്സൈഡ് തള്ളുന്നത് കുറയ്ക്കുന്നതിനുള്ള ഒരു പരോക്ഷ രീതിയാണ് കാര്‍ബണ്‍ ന്യൂട്രല്‍. ലോകത്തെമ്പാടും അംഗീകരിച്ചിട്ടുള്ള ഈ രീതി കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഐസിജിഇയാണ്. ഈ സമ്മേളനം മൂലം അന്തരീക്ഷത്തിലേക്കുണ്ടാകുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ നിരക്ക് കണക്കാക്കി യുഎന്‍എഫ്സിസി(യുണൈറ്റഡ് നാഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) മാനദണ്ഡപ്രകാരം കാര്‍ബണ്‍ ക്രെഡിറ്റ് വില നല്‍കി വാങ്ങുന്നു. അന്തരീക്ഷത്തിലേക്ക് ഐസിജിഇ സമ്മേളനം വഴി തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന് സമാനമായ ഓക്സിജന്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ തുക നല്‍കുന്നതാണ് രീതി. അതായത് ഇവിടെ സംഭവിക്കുന്ന മലിനീകരണത്തിന് തത്തുല്യമായ ഓക്സിജന്‍ അന്തരീക്ഷത്തിലേക്ക് നല്‍കാന്‍ ഈ സമ്മേളനം കാരണമാകുന്നുവെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പിടിഎം സുനീഷ് പറഞ്ഞു.

എല്ലാ രീതിയിലും മാതൃകാപരമായ സമ്മേളനമായിരിക്കണം ഐസിജിഇ എന്ന നിര്‍ബന്ധം കൊണ്ടാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് ഡോ. സുനീഷ് പറഞ്ഞു. ഇത്തരം നടപടികള്‍ ഭാവിയില്‍ കേരളത്തില്‍ നടക്കുന്ന സമ്മേളനങ്ങളിലും ഉച്ചകോടിയിലും അനുകരിക്കാവുന്നതാണ്. അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രതിബദ്ധത കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും ഈ മാനദണ്ഡപ്രകാരം കാര്‍ബണ്‍ മാലിന്യങ്ങളെ പ്രതിരോധിക്കാറുണ്ടെന്ന് ജെന്‍ഡര്‍ പാര്‍ക്കിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ കണ്‍സല്‍ട്ടന്റായ വൈദ്യുതി എനര്‍ജി സര്‍വീസിന്റെ സാങ്കേതിക ഗവേഷക വിദഗ്ധ ഡോ. വാണി വിജയ് പറഞ്ഞു. സമ്മേളനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാര്‍ബണ്‍ മാലിന്യത്തിന്റെ അളവ് കണക്കാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് കാര്‍ബണ്‍ ക്രെഡിറ്റ് വാങ്ങുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ ജോലികളില്‍ യുഎനിന്റെ അംഗീകാരമുള്ള വൈദ്യുതി എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം രാജ്യത്തിനകത്തും പുറത്തുമായി ഇത്തരം നിരവധി കര്‍ത്തവ്യങ്ങള്‍ ഏറ്റെടുത്തു നടത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കിയാണ് ഐസിജിഇ നടത്തിയതെന്ന് ഡോ. സുനീഷ് ചൂണ്ടിക്കാട്ടി. വിശിഷ്ടാതിഥികള്‍ക്ക് നല്‍കിയ കളിമണ്ണില്‍ തീര്‍ത്ത സ്മരണിക, ചണം കൊണ്ടു നിര്‍മ്മിച്ച തിരിച്ചറിയല്‍ കാര്‍ഡ്, കുടിവെള്ള കുപ്പി തുടങ്ങിയവയാണ് സമ്മേളനത്തില്‍ ഉപയോഗിച്ചത്. വെള്ളിമാട്കുന്നിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് സമുച്ചയം പൂര്‍ണമായും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സിലധിഷ്ഠിതമാക്കണമെന്നാണ് ലക്ഷ്യം. അതു വഴി കാര്‍ബണ്‍ മാലിന്യം പുറം തള്ളല്‍ ഏറെ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ICGE became first government event in Kerala to be carbon-neutral

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

SCROLL FOR NEXT