Around us

'ഉള്ളിലെ വിദ്വേഷം നാക്കിലൂടെ പുറത്തുവരും,ഒടുവില്‍ വംശഹത്യയിലേക്കെത്തും' ; ഇന്ത്യക്കാരുടെ ഇസ്ലാമോഫോബിയയ്‌ക്കെതിരെ അറബ് രാജകുമാരി

'ഇങ്ങനെയാണ് വംശഹത്യകളുണ്ടാവുക. ഹൃദയത്തില്‍ വിദ്വേഷമായി ആദ്യം വളരും.പിന്നെയത് നാവിലൂടെ പുറത്തുവരും. ഒടുവിലത് വംശഹത്യയിലേക്കെത്തും'. ഇന്ത്യയില്‍ ശക്തമാകുന്ന ഇസ്ലാമോഫോബിയയ്‌ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎഇ രാജകുടുംബാംഗം ഹെന്‍ഡ് അല്‍ ഖാസിമി. ദ വയറിനോടായിരുന്നു അറബ് രാജകുമാരിയുടെ പ്രതികരണം. കൊവിഡ് 19 വ്യാപനത്തിനിടെ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലുമാണ് മറുപടി. യുഎഇയ്‌ക്കെതിരെയും അവിടുത്തെ പണ്ഡിതരെയും ഇസ്ലാം മത രീതികളെയും അപകീര്‍ത്തിപരമായി പരാമര്‍ശിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തിവരുന്ന സാഹചര്യത്തിലുമാണ് മറുപടി.

ഇന്ത്യക്കാര്‍ക്കൊപ്പം വളര്‍ന്നയാളാണ് താന്‍. ഇതല്ല ഇന്ത്യന്‍ രീതി. അവര്‍ വിനയമുള്ളവരും ഉദാരമനസ്സുള്ളവരുമാണ്. സാഹോദര്യം കാത്തുസൂക്ഷിക്കേണ്ടിടത്താണ് ചിലര്‍ വിദ്വേഷ പരാമര്‍ശങ്ങളുമായെത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ ഇസ്ലാമിനെയും മുസ്ലിം പണ്ഡിതരെയുമെല്ലാം കടുത്ത വര്‍ഗീയതയോടെ അപകീര്‍ത്തിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെടതോടെയാണ് പ്രതികരിക്കണമെന്ന് തോന്നിയത്. ഇത് ഇന്ത്യക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. എമിറേറ്റ്‌സിലുള്ള ഇന്ത്യക്കാര്‍ എല്ലാം മതഭേദമന്യേ സുരക്ഷിതമായിരിക്കും. വര്‍ഗീയത യുഎഎയ്ക്ക് അനുവദിക്കാനാവില്ല. ഞങ്ങള്‍ അതിനെ ശക്തമായി എതിര്‍ത്തിും. അങ്ങനെയേ നമുക്ക് മറ്റൊരു വംശഹത്യയെ ഒഴിവാക്കാനാകൂ.

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ എന്റെ ചിന്തകളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ മുത്തശ്ശി ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്നയാളാണ്. അമ്മാവന്‍ വിരമിച്ചതിന് ശേഷമുള്ള കാലയളവ് ചെലവഴിക്കാന്‍ ഇന്ത്യ തെരഞ്ഞെടുത്തയാളാണ്. ഞാന്‍ ഇസ്ലാമിന് വേണ്ടിയല്ല സംസാരിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ്. ഗാന്ധിയെ പോലുള്ളവര്‍ ഒരു തുള്ളി ചോരപോലും വീഴാതെ ലോകത്തെ മാറ്റിയവരാണ്.സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചരിപ്പിച്ചവരാണെന്ന് ഓര്‍ക്കണമെന്നും ഖാസിമി വ്യക്തമാക്കി. യുഎഇയ്ക്ക് പുറമെ ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഇടങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.തബ്‌ലീഗി ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷപ്രചരണം ശക്തമായത്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT