Around us

‘ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞ സ്ത്രീ ഇന്ന് എംപി’; സ്വതന്ത്രജനാധിപത്യരാജ്യമെന്ന് കരുതിയാണ് കത്തെഴുതിയതെന്ന് അടൂര്‍

THE CUE

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യം ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായിട്ടു നിലനില്‍ക്കുന്നു എന്ന് വിശ്വസിച്ചാണ് നരേന്ദ്ര മോഡിക്ക് കത്തെഴുതിയതെന്ന് അടൂര്‍ പറഞ്ഞു. സര്‍ക്കാരിനോ ഭരണത്തിനോ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരായിട്ടല്ല അങ്ങനെയൊരു കത്തെഴുതിയത്. അതെഴുതിയ 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരനല്ല. കോടതി ഇങ്ങനെയൊരു പരാതി സ്വീകരിച്ചതാണ് അത്ഭുതം. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞ പ്രഗ്യാ സിങ് ഠാക്കൂര്‍ ഇന്ന് എംപിയാണ്. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും അടൂര്‍ ചൂണ്ടിക്കാട്ടി.

ഗാന്ധിജിയെ വെടിവച്ചുകൊന്ന ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞ സ്ത്രീയും ഇന്ന് എംപിയാണ്. ഇവരാരും രാജ്യദ്രോഹികളല്ല. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയെ തന്നെ സംശയിച്ചുപോകുന്നതുമായ നടപടിയാണ്.
അടൂര്‍ ഗോപാലകൃഷ്ണന്‍
രാമചന്ദ്ര ഗുഹ, മണിരത്നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അപര്‍ണ സെന്‍, അനുരാഗ് കശ്യപ്, രേവതി തുടങ്ങി അമ്പതോളം സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള അക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുക എന്ന ലക്ഷ്യത്തോടെ അയച്ച കത്തിനെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അടൂരിന്റെ പ്രതികരണം

സര്‍ക്കാരിനോ ഭരണത്തിനോ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരായിട്ടല്ല അങ്ങനെയൊരു കത്തെഴുതിയത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍. ഏതെങ്കിലും പ്രത്യേക കാര്യത്തില്‍ നമ്മുടെ ശ്രദ്ധ ചെന്നാല്‍, പ്രത്യേകിച്ച് ഒരു അനീതി നടക്കുന്നു എന്നു കണ്ടാല്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുക എന്നതുകൊണ്ടുമാത്രമാണ് ആ കത്ത് എഴുതിയത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ വേണ്ടി മാത്രം എഴുതിയതാണ്. ധിക്കാരപരമായി അല്ല, വളരെ വിനീതമായി എഴുതിയതാണ്. അതെഴുതിയ 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരനല്ല. രാജ്യം ഒരു സ്വതന്ത്രജനാധിപത്യ രാഷ്ട്രമായിട്ടു നിലനില്‍ക്കുന്നു എന്നു വിശ്വസിച്ചാണ് കത്തെഴുതിയത്. ശരിയായ അര്‍ത്ഥത്തില്‍ അതിനെ മനസ്സിലാക്കി എന്താണ് ചെയ്യേണ്ടതെന്ന് പരിഹാരം കാണുകയാണ് ഭരണകൂടം ചെയ്യേണ്ടത്. കോടതി ഇങ്ങനെയൊരു പരാതി സ്വീകരിച്ചതാണ് അത്ഭുതം.

ഗാന്ധിജിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പൊള്ളയായ പ്രതിമ ഉണ്ടാക്കി അതില്‍ വെടിവച്ച് ഒരു സംഘമാളുകള്‍ ആഘോഷിച്ചു. അതിന് നേതൃത്വം നല്‍കിയ സ്ത്രീ ഇന്ന് എംപിയാണ്. ഗാന്ധിജിയെ വെടിവച്ചുകൊന്ന ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞ സ്ത്രീയും ഇന്ന് എംപിയാണ്. ഇവരാരും രാജ്യദ്രോഹികളല്ല. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയെ തന്നെ സംശയിച്ചുപോകുന്നതുമായ നടപടിയാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT