Around us

‘ഞാനും ഭര്‍ത്താവും മറ്റൊരു ജേണലിസ്റ്റുമാണ്കാണാന്‍ പോയത്’; നുണപ്രചാരണത്തിനായി ദൃശ്യങ്ങളില്‍ നിന്നൊഴിവാക്കിയെന്ന് മാധ്യമപ്രവര്‍ത്തക

THE CUE

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ മാനന്തവാടി അതിരൂപത നടത്തുന്ന അപവാദ പ്രചരണം വിവാദത്തിലായിരിക്കെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക. ഭര്‍ത്താവിനും മറ്റൊരു മാധ്യമപ്രവര്‍ത്തകനും ഒപ്പം താനും സിസ്റ്റര്‍ ലൂസിയെ കാണാന്‍ പോയിരുന്നെന്നും അപവാദപ്രചാരണം നടത്താന്‍ തന്റെ ദൃശ്യങ്ങള്‍ ഒഴിവാക്കിയെന്നും എഴുത്തുകാരിയും ജേണലിസ്റ്റുമായ ബിന്ദു മില്‍ട്ടന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. സിസ്റ്ററെ പൂട്ടിയിട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് മഠത്തില്‍ പോയത്. സിസ്റ്റര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് യു ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത മാനന്തവാടി അതിരൂപത പിആര്‍ഒ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ മനോവൈകൃതമാണ് കാണിക്കുന്നത്. താന്‍ ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവിടാന്‍ ഫാദര്‍ നോബിളിനെ വെല്ലുവിളിക്കുകയാണെന്നും ബിന്ദു മില്‍ട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാധ്യമ പ്രവര്‍ത്തകരായ ഞാനും ഭര്‍ത്താവും ഞങ്ങളുടെ കൂടെയുള്ള മറ്റൊരു മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് സിസ്റ്റര്‍ ലൂസിയെ കാണാന്‍ പോയത്. പാതിരി കുപ്പായമിട്ട ഇയാള്‍ സെലക്ടിവ് ആയി വീഡിയോ പുറത്തു വിട്ടിരിക്കുന്നു. ഭാര്യ കൂടെയുണ്ടെന്ന് വന്നാല്‍ ഇയാളുടെ മനോരോഗികളായ ആരാധകരുടെ മനസുഖം നഷ്ടപ്പെടുമെന്ന് കരുതിക്കാണും.
ബിന്ദു മില്‍ട്ടന്‍

പാവപ്പെട്ട ഒരു സ്ത്രീയെ അപമാനിക്കന്‍ മറ്റു ചിലരും കൂട്ടുനില്‍ക്കുകയാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. വീഡിയോ പുറത്തുവിട്ടതില്‍ ഫോണ്‍ വിളിച്ച് വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു വിശ്വാസിയെ രൂപതാ പിആര്‍ഒ ചുമതല വഹിക്കുന്ന വൈദികന്‍ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്.

സിസ്റ്റര്‍ ലൂസിയെ മാനന്തവാടി രൂപതയുടെ കീഴിലുള്ള എഫ്‌സിസി മഠത്തില്‍ ഇന്നലെ പൂട്ടിയിട്ടത് വിവാദമായിരുന്നു. വെള്ളമുണ്ട പോലീസ് എത്തിയാണ് കന്യാസ്ത്രീയെ മോചിപ്പിച്ചത്. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്നും മഠത്തിന്റെ മുന്‍വാതില്‍ പൂട്ടിയിട്ടതിനാലാണ് പിറക് വശത്ത് കൂടെ പോയതെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കുകയും ചെയ്തിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT