Around us

സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും കേരളത്തിന് വന്‍ കുതിപ്പ്; 35 ശതമാനം വളര്‍ച്ച

THE CUE

സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും വന്‍കുതിച്ചു ചാട്ടവുമായി കേരളം. സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച 17ല്‍ നിന്നും 35 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പുകളില്‍ 311 കോടി രൂപയുടെ നിക്ഷേപം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. 2,200 സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് സജീവമാണ്. സ്റ്റാര്‍ട്ട് അപ്പ് വികസനത്തിനായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയതിന്റെ ഫലമാണ് ഈ വളര്‍ച്ച. രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയം കൊച്ചിയില്‍ ആരംഭിച്ചത് വളര്‍ച്ചയ്ക്ക് സഹായിച്ചു. സംസ്ഥാനത്തെ പല സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വിദേശത്ത് അടക്കംവലിയ സ്വീകാര്യത ലഭിച്ചു. ട്വിറ്റര്‍ സഹസ്ഥാപകനും ഏയ്ഞ്ചല്‍ നിക്ഷേപകനുമായ ബിസ്സ്റ്റോണ്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പില്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒപ്പോ, ഫ്യൂച്വര്‍ ഗ്രൂപ്പ്, ഓര്‍ബിറ്റല്‍ എന്നീ ആഗോളസ്ഥാപനങ്ങളും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തന്‍ സംരംഭവുമായി മുന്നോട്ടുവരുന്നവര്‍ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കും.  
മുഖ്യമന്ത്രി 

മുഖ്യമന്ത്രിയുടെ പ്രതികരണം

സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസ്ഥാനത്തിന് വന്‍കുതിപ്പ്. സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി ഉയര്‍ന്നതായി സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം- 2019 റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു മുമ്പ് 17 ശതമാനമായിരുന്നു സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച. ഈ വര്‍ഷം ഇതുവരെ കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പുകളില്‍ 311 കോടി രൂപയുടെ നിക്ഷേപം നടന്നു. 2200 സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷനു (കെഎസ്യുഎം) വേണ്ടി ടൈ കേരളയും ഇന്‍ക് 42ഉം ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സ്റ്റാര്‍ട്ട് അപ്പ് വികസനത്തിനായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയതിന്റെ ഫലമാണ് ഈ വളര്‍ച്ച. രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയം കൊച്ചിയില്‍ ആരംഭിച്ചത് വളര്‍ച്ചയ്ക്ക് സഹായിച്ചു. സംസ്ഥാനത്തെ പല സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വിദേശത്ത് അടക്കംവലിയ സ്വീകാര്യത ലഭിച്ചു. ട്വിറ്റര്‍ സഹസ്ഥാപകനും ഏന്‍ജല്‍ നിക്ഷേപകനുമായ ബിസ്സ്‌റ്റോണ്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പില്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒപ്പോ, ഫ്യൂച്വര്‍ ഗ്രൂപ്പ്, ഓര്‍ബിറ്റല്‍ എന്നീ ആഗോളസ്ഥാപനങ്ങളും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തന്‍ സംരംഭവുമായി മുന്നോട്ടുവരുന്നവര്‍ക്ക് എല്ലാ പിന്തുണയും പ്രോത്സാഹവവും നല്‍കും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT