Around us

‘ഈ മൃഗത്തിന് നേരെ ചരിത്രം കാര്‍ക്കിച്ച് തുപ്പും’, അമിത് ഷാക്കെതിരെ അനുരാഗ് കശ്യപ് 

THE CUE

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അനുരാഗ് കശ്യപിന്റെ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രതിഷേധക്കാരെ ബിജെപി അനുയായികള്‍ മര്‍ദ്ദിച്ച സംഭവം മുന്‍നിര്‍ത്തിയാണ് കടുത്ത ഭാഷയില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആഭ്യന്തരമന്ത്രിക്കെതിരെ രംഗത്ത് വന്നത്. അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിച്ച് ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പുമെന്ന് കശ്യപ് ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് ട്വീറ്റ്.

ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്. പോലീസിനെ അയാള്‍ സ്വന്തം കൂലിപ്പണിക്കാരെ പോലെ കാണുന്നു. സൈന്യത്തേയും അയാള്‍ സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി മാത്രം ഉപയോഗിക്കുന്നു. നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുന്നു. അയാള്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ചരിത്രം ഈ മൃഗത്തിന് നേരെ ആഞ്ഞ് തുപ്പും.
അനുരാഗ് കശ്യപ് 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ രാഷ്ട്രീയ സംഘടനകളായ ബിജെപിയുടേയും എബിവിപിയുടേയും തീവ്രവാദികളാണെന്ന് കശ്യപ് നേരത്തെ പറഞ്ഞിരുന്നു. ''അമിത് ഷായും നരേന്ദ്ര മോദിയും നിങ്ങളുടെ പാര്‍ട്ടിയുടെ തീവ്രവാദികളാണെന്ന് പറയുന്നതില്‍ എനിക്ക് അല്‍പം പോലും ലജ്ജയില്ല. അവര്‍ ഇപ്പോള്‍ ചെയ്യുന്നത് ചോദ്യമുയര്‍ത്തുന്നവരെ ശത്രുക്കളാക്കി മാറ്റുക എന്നതാണ്. ചോദ്യങ്ങളെ അവര്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ രാജ്യത്തെ രണ്ടായി വിഭജിച്ചിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ നിശ്ചയിക്കുന്നവരാണ് ദേശദ്രോഹികളും ദേശഭക്തരും. ചോദ്യമുന്നയിക്കുന്നവരാണ് ദേശദ്രോഹികള്‍. മോദി ഭക്തരെല്ലാം ദേശഭക്തരും.'

എബിവിപിയുടേതാണെന്ന് ആരോപിക്കപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ ജെഎന്‍യു കാമ്പസില്‍ പ്രവേശിച്ച് വലിയ തോതില്‍ അക്രമം നടത്തിയതിനെ തുടര്‍ന്നായിരുന്നു കശ്യപിന്റെ ട്വീറ്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചവര്‍ കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗുണ്ടകള്‍ ജെഎന്‍യു പ്രസിഡന്റ് അയ്ഷി ഘോഷിനെയും സെക്രട്ടറി സതീഷ് ചന്ദ്രയെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT