Around us

'ഹലാല്‍ മുദ്രയോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചുകടത്തുന്ന പുതിയ തരം ജിഹാദ്', ഹിന്ദുഐക്യവേദി

വ്യാപാര-ഭക്ഷണ ശാലകളില്‍ ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ഹിന്ദുഐക്യവേദി. മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ഇത്തരം നീക്കം സജീവമാകുന്നത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണിയാകുമെന്നും ആരോപണമുണ്ട്.

ഇസ്ലാം മതാചാരപ്രകാരം സ്വീകാര്യം' എന്ന ലളിതമായ സന്ദേശം മാത്രമല്ല 'ഹലാല്‍ മുദ്ര' പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്നത്. അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്പിക്കല്‍ ആയിട്ടാണ് ഇത്രയും കാലം ഇന്നാട്ടില്‍ ഇല്ലാത്ത പുതിയതരം മുദ്രകളിലൂടെ ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദ്ദത്തില്‍ ആക്കുവാനും കീഴ്പ്പെടുത്തുവാനും ഉള്ള ഈ നീക്കം സമൂഹത്തില്‍ അനഭിലഷണീയമായ പ്രവണതകള്‍ക്ക് വഴി മരുന്നിടും. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഹലാല്‍ മുദ്ര പതിച്ചുള്ള വിപണനം നിരോധിക്കണം. ഹലാല്‍ വിരുദ്ധ പ്രചരണം ശക്തമാക്കുമെന്നും ഹിന്ദു ഐക്യ വേദി അറിയിച്ചു. സംസ്ഥാന സമിതി ചേര്‍ന്ന ശേഷമായിരുന്നു പ്രതികരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എരുമേലി മുക്കൂട്ടുത്തറയില്‍ നിന്നും കാണാതായ ജസ്‌നയുടെ തിരോധാനത്തില്‍ പുറത്ത് പറയാന്‍ കഴിയാത്ത 'ഗുരുതരമായ രഹസ്യങ്ങള്‍' ഉണ്ട് എന്ന് കേരളാ പൊലീസ് പറയുന്നത് രാജ്യദ്രോഹശക്തികളെ സഹായിക്കാന്‍ ആണെന്ന് സംശയിക്കത്തക്കതാണ്. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ കാണാതാകുന്നു. പലരെ കുറിച്ചും തുടരന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല. പല തിരോധാനങ്ങളിലേക്കും വെളിച്ചം വീശാന്‍ പോന്ന ജെസ്നയുടെ കേസില്‍ പൊലീസ് തന്നെ ഒളിച്ചു കളി നടത്തുകയാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.

Hindu Aikya Vedhi Against Halal Stickers

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT