Around us

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചതില്‍ സ്റ്റേ, പിജെ ജോസഫിന്റെ ഹര്‍ജിയില്

കേരളാ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. പി.ജെ ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

വസ്തുതകളും തെളിവും പരിശോധിക്കാതെയാണ് ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചതെന്നായിരുന്നു പി.ജെ ജോസഫിന്റെ വാദം. 450 സംസ്ഥാന സമിതി അംഗങ്ങളില്‍ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണ്. 2019 ജൂണ്‍ 16ലെ സംസ്ഥാന സമിതി യോഗത്തില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം. എന്നാല്‍, ഈ യോഗവും തെരഞ്ഞെടുപ്പും പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നു.

പി.ജെ.ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തള്ളിയാണ് രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചിരുന്നത്. രണ്ടുകൂട്ടരെയും കേരള കോണ്‍ഗ്രസ് (എം) എന്ന് കണക്കാക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ വ്യക്തമാക്കിയിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT