Around us

പോക്‌സോ കേസ് പ്രതി അതിജീവിതയെ വിവാഹം ചെയ്താലും കേസ് റദ്ദാവില്ല; പീഡനം കൊലയേക്കാള്‍ ഹീനമെന്ന് കോടതി

പോക്‌സോ കേസിലെ പ്രതി അതിജീവിതയെ വിവാഹം ചെയ്താലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പീഡനം കൊലയേക്കാള്‍ ഹീനമാണ്. ലൈംഗിക അതിക്രമം കുട്ടികള്‍ക്കെതിരെ ആയാല്‍ കുറ്റത്തിന്റെ ഗൗരവവും വ്യാപ്തിയും ഏറെയാണെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് വി.ഷെര്‍സിയുടേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുള്ള കേസ് ഒത്തുതീര്‍പ്പാക്കിയെന്നും, വിവാഹപ്രായമായപ്പോള്‍ 2020 ഡിസംബര്‍ 8ന് പെണ്‍കുട്ടിയെ വിവാഹം ചെയ്‌തെന്നും കാണിച്ച് ഒന്നാംപ്രതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. തൃശൂര്‍ സെഷന്‍സ് കോടതിയിലുള്ള കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍നടപടികളും റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

കേസ് തുടരാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി സത്യവാങ്മൂലവും നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ പ്രസക്തമല്ലെന്ന് പറഞ്ഞ കോടതി, പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി. പീഡനം വ്യക്തികള്‍ക്കെതിരെയല്ല, സമൂഹത്തിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പീഡനത്തിന് ഇരയാകുന്നവരെ സംബന്ധിച്ച് അതിഭയാനകവും ലജ്ജാകരവുമായ അനുഭവമാണത്. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍, അവരുടെ മനോനില തകര്‍ക്കാന്‍ വരെ അത് കാരണമായേക്കും. ഇത്തരം പ്രത്യാഘാതങ്ങള്‍ കൂടി പരിഗണിച്ചാണ് പോക്‌സോ നിയമം കൊണ്ടുവന്നിട്ടുള്ളതെന്നും കോടതി പറഞ്ഞു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT