Around us

‘കാര്യങ്ങള്‍ അത്രമേലൊന്നും മാറിയിട്ടില്ലല്ലോ,അല്ലേ?’ അപൂര്‍വ ചിത്രവുമായി രാഹുലിന് പ്രിയങ്കയുടെ രക്ഷാബന്ധന്‍ ആശംസ 

THE CUE

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് സ്‌നേഹ നിറവില്‍ വേറിട്ട ആശംസയര്‍പ്പിച്ച് പ്രിയങ്ക ഗാന്ധി. കുട്ടിക്കാലത്തെ ഒരു അപൂര്‍വ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. കുഞ്ഞു രാഹുലും പ്രിയങ്കയും വാത്സല്യത്തോടെ ഇടപഴകുന്ന ചിത്രമാണ് പങ്കുവെച്ചത്. രാഹുലിനെ ടാഗ് ചെയ്ത് (ചിത്രത്തിലേതുപോലെ), 'കാര്യങ്ങള്‍ അത്രമേലൊന്നും മാറിയിട്ടില്ലല്ലോ, അല്ലേ ? ലോകത്തെ ഏറ്റവും മികച്ച സഹോദരന്‍' എന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുലും പ്രിയങ്കയും ഒരുമിച്ചുള്ള സ്നേഹനിര്‍ഭരമായ നിമിഷങ്ങള്‍ നേരത്തേ വൈറലായിരുന്നു. കാണ്‍പൂര്‍ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയതിന്റെ വീഡിയോയാണ് വൈറലായത്. അന്ന് പ്രിയങ്കയെ ചേര്‍ത്തുപിടിച്ച് പരാതി പറയുകയായിരുന്നു രാഹുല്‍. ദീര്‍ഘദൂര യാത്രകള്‍ക്ക് ഞാന്‍ ചെറിയ ഹെലികോപ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ എന്റെ പെങ്ങള്‍ ചെറിയ ദൂരങ്ങള്‍ക്ക് വലിയ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുകയാണ്.

എങ്കിലും ഞാനെന്റെ സഹോദരിയെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് രാഹുല്‍ പ്രിയങ്കയെ ഉമ്മവെയ്ക്കുന്നതായിരുന്നു വീഡിയോ. രാഹുല്‍ പറയുന്നത് ശരിയല്ലെന്ന് ചിരിച്ചുകൊണ്ട് പ്രിയങ്ക പറയുന്നതും കാണാം. ശേഷം ആശ്ലേഷിച്ച് ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററിനടുത്തേക്ക് പോവുകയുമായിരുന്നു. രാഹുലിനുള്ള പ്രിയങ്കയുടെ സ്‌നേഹനിര്‍ഭരമായ രക്ഷാബന്ധന്‍ ആശംസയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT