രേണു രാജ്
രേണു രാജ്

‘പുഴകയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കും’; മൂന്നാറില്‍ പുതിയ ദൗത്യവുമായി ദേവികുളം സബ്കളക്ടര്‍  

Published on

മൂന്നാറില്‍ പുഴ കയ്യേറിയ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്ന് ദേവികുളം സബ്കളക്ടര്‍. മൂന്നാറില്‍ പ്രളയം വീണ്ടും ആവര്‍ത്തിച്ചതോടെയാണ് രേണു രാജ് കര്‍ശന നടപടിയ്‌ക്കൊരുങ്ങുന്നത്. മുതിരപ്പുഴ കരകവിഞ്ഞതിനേത്തുടര്‍ന്ന് പഴയമൂന്നാറില്‍ വെള്ളപ്പൊക്കമുണ്ടാകുകയും വീടുകള്‍ വെള്ളത്തിലാകുകയും ചെയ്തിരുന്നു.

പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങളേപ്പറ്റി ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് തീരുമാനം.

രേണു രാജ്

രേണു രാജ്
പശ്ചിമഘട്ടം തുരന്നുകൊണ്ടിരിക്കുന്നത് 5924 ക്വാറികള്‍; അനുമതിയുള്ളത് 750 ക്വാറികള്‍ക്ക് മാത്രം
പുഴകയ്യേറിയുള്ള നിര്‍മ്മാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അനധികൃത കയ്യേറ്റം മൂലമാണ് ചെറിയ മഴയില്‍ പോലും വെള്ളക്കെട്ടുണ്ടാകുന്നതെന്ന് റവന്യൂ വകുപ്പും സമ്മതിക്കുന്നു.
രേണു രാജ്
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം

മൂന്നാര്‍ ടൗണിലും പഴയ മൂന്നാറിലും ഒടുക്കിന് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുക. മുതിരപ്പുഴയാറിന്റെ തീരം കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദേവികുളം സബ്കളക്ടര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക.

രേണു രാജ്
മുംബൈ ‘മഹാനഗരം’ വിട്ടത് 9 ലക്ഷം പേര്‍; കുടിയേറ്റം താനെയിലേക്കും റായ്ഗഡിലേക്കും 
logo
The Cue
www.thecue.in