Around us

സൂര്യാസ്തമയം അവര്‍ ഒരുമിച്ച് കണ്ടു നിന്നു ; കൊറോണക്കാലത്ത് 87 കാരന്റെ ഹൃദയം തൊടുന്ന ചിത്രം 

THE CUE

കൊറോണ വൈറസ് ബാധ നിരവധി ജീവനുകള്‍ കവര്‍ന്ന വുഹാനിലെ, യുഎന്‍ഐ ആശുപത്രില്‍ അതേ രോഗവുമായി മല്ലിടുകയാണ് 87 കാരന്‍. ഡോക്ടര്‍ അദ്ദേഹത്തെ സിടി സ്‌കാന്‍ എടുക്കാനായി കൊണ്ടുപോവുകയായിരുന്നു. അപ്പോഴാണ് സൂര്യന്‍ അസ്തമിക്കുന്നത് ആ 87 കാരന്റെ കണ്ണിലുടക്കുന്നത്. അത് കാണാന്‍ ഇവിടെ നിര്‍ത്തേണ്ടതുണ്ടോയെന്ന് ആ ഡോക്ടര്‍ അദ്ദേഹത്തോട് ചോദിച്ചു. വേണമെന്നായിരുന്നു മറുപടി.

ഇരുവരും സൂര്യാസ്തമയം കണ്ടു. ഹൃദയം തൊടുന്ന ആ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകുയാണ്. ചെന്‍ചെന്‍ എന്ന ട്വിറ്റര്‍ യൂസറാണ് വിശദാംശങ്ങള്‍ സഹിതം ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചത്. രോഗിക്ക് സൂര്യാസ്തമയം കാണിച്ചുകൊടുത്ത ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. 87 കാരന്‍ ഒരു മാസമായി ഈ ആശുപത്രിയില്‍ ചികിത്സയിലാണ്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT