Around us

'സ്വന്തം വീടെത്താന്‍ കിലോമീറ്ററുകളോളം നടന്ന മനുഷ്യര്‍ മരിച്ചുവീണപ്പോള്‍ ഇവരെവിടെയായിരുന്നു'; ഹരീഷ് പേരടി

പാലക്കാട് സൈലന്റ് വാലി ദേശിയോദ്യാനത്തില്‍ ആന പൈനാപ്പിളില്‍ നിറച്ച പടക്കക്കെണി കഴിച്ച് മരണപ്പെട്ട സംഭവത്തില്‍ മനേക ഗാന്ധി നടത്തിയ വിദ്വേഷ പ്രചരണത്തിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന് പറഞ്ഞ മനേകാ ഗാന്ധി, സ്വന്തം വീടെത്താന്‍ കിലോമീറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വീണപ്പോള്‍ എവിടെയായിരുന്നുവെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗ്ഗീയതയും അല്ലാതെ മറ്റെന്താണ്? നെഹ്‌റു ആദ്യമായി മലപ്പുറത്ത് വന്നപ്പോള്‍ എട്ടാം ക്ലാസ്സുകാരിയായ എന്റെ അമ്മ പുളിക്കലെ മീന്‍ ചാപ്പയില്‍ വെച്ച് കൈ കൊട്ടികളി കളിച്ച് അദ്ദേഹത്തെ സ്വീകരിച്ച കഥ അഭിമാനത്തേടെ പറയുന്നത് കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്. മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട. സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതിയെന്നും ഹരീഷ് പേരടി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന്..മനേക ഗാന്ധി..സ്വന്തം വീടെത്താന്‍ കിലോമിറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തേരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വിണപ്പോള്‍ ഇവരെവിടെയായിരുന്നു..നാല്‍ക്കാലികളെ പോലെ ഇരുകാലികള്‍ക്കും ഇവിടെ ജീവിക്കണ്ടേ? പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗ്ഗീയതയും അല്ലാതെ മറ്റെന്താണ്?

നെഹ്‌റു ആദ്യമായി മലപ്പുറത്ത് വന്നപ്പോള്‍ എട്ടാം ക്ലാസ്സുകാരിയായ എന്റെ അമ്മ പുളിക്കലെ മീന്‍ ചാപ്പയില്‍ വെച്ച് കൈ കൊട്ടികളി കളിച്ച് അദ്ദേഹത്തെ സ്വീകരിച്ച കഥ അഭിമാനത്തേടെ പറയുന്നത് കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്..മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട..സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതി...മലപ്പുറത്തിന്റെ നന്മയുടെ കാറ്റു കൊണ്ട ഒരു മനുഷ്യന്‍.

SALUTING THE SPIRIT OF INDIA AND ITS PEOPLE; റിപ്പബ്ലിക് ദിന ആശംസകളുമായി ടീം ‘ഭീഷ്മർ’

അവർ വീണ്ടും ഒന്നിച്ചാൽ ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് അറിയണ്ടേ; 'പേട്രിയറ്റ്' റിലീസ് തീയതി

ചിരിയും ഹൊററും സമാസമം; ഫൺ വൈബിൽ 'പ്രകമ്പനം' ട്രെയ്‌ലർ

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

SCROLL FOR NEXT