Around us

'ഈ ആക്രമണം നിങ്ങളെ കൂടുതല്‍ പ്രതീക്ഷയുള്ളവനാക്കുന്നു'; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ ഹരീഷ് പേരടി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. നിങ്ങള്‍ക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതല്‍ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു എന്നാണ് ഹരീഷ് കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ജൂണ്‍ 30ന് വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലം ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ച് തകര്‍ത്ത സാഹചര്യത്തില്‍ കൂടിയാണ് കേരളാ സന്ദര്‍ശനം. രാഹുലിന്റെ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ യുഡിഎഫ് റാലി സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. വയനാട് എം.പിയുടെ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന പ്രാദേശിക ഘടകങ്ങളും പോഷക സംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വവും സിപിഎം-എല്‍ഡിഎഫ് നേതൃത്വവും തള്ളിയിരുന്നു. എസ് എഫ് ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല വയനാട്ടിലെ മാര്‍ച്ചെന്ന് സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ എഡിജി പിക്കാണ് ചുമതല. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT