Around us

'നാട്ടുകാരുടേതും ചേര്‍ത്ത് എനിക്കയച്ചോ ?'; ഇലക്ട്രിസിറ്റി ബില്ലില്‍ 'ഷോക്കടിച്ച്' ഹര്‍ഭജന്‍ സിങ്

33,900 രൂപയുടെ വൈദ്യുതി ബില്‍ കണ്ട് ഞെട്ടി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. സാധാരണ അടയ്ക്കുന്നതിന്റെ 7 മടങ്ങ് തുകയാണ് ഒടുവിലത്തെ വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. തെരുവിന്റെ മുഴുവന്‍ ബില്ലും തന്റേതിനൊപ്പം ചേര്‍ത്തോയെന്നും അദ്ദേഹം സേവന ദാതാക്കളായ അദാനി ഇലക്ട്രിസിറ്റിയോട് വിമര്‍ശനവും പരിഹാസവും കലര്‍ത്തി ചോദിച്ചു.

അയല്‍ക്കാരുടേതും ചേര്‍ത്ത ബില്ലാണോ തനിക്ക് നല്‍കിയിരിക്കുന്നതെന്നാണ് അദ്ദേഹം അര്‍ത്ഥമാക്കിയത്. ഉപയോഗിച്ച വൈദ്യുതിയേക്കാള്‍ പല മടങ്ങ് ഉയര്‍ന്ന തുകയാണ് വന്നതെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. നേരത്തേ നടി തപ്‌സി പന്നുവും സമാന ചോദ്യം ഉന്നയിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആള്‍ത്താമസമില്ലാതിരുന്ന വീട്ടില്‍ 36,000 രൂപയുടെ വൈദ്യുതി ബില്‍ വന്നെന്നായിരുന്നു തപ്‌സിയുടെ പരാതി. വരാനിരിക്കുന്ന ഐപിഎല്ലില്‍, മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ജഴ്‌സിയണിയാനിരിക്കുകയാണ് ഹര്‍ഭജന്‍സിങ്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 8 വരെ യുഎഇയിലാണ് മത്സരം.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT