Around us

കാര്‍ട്ടൂണില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒന്നായി;വിമര്‍ശിച്ചെങ്കിലും വഴങ്ങി ലളിതകലാ അക്കാദമി,അംശവടി മതചിഹ്നമല്ല അധികാര ചിഹ്നമെന്ന് വാദം

THE CUE

ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഇടത് സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരേ സ്വരം. മത ചിഹ്നങ്ങളെ അപമാനിച്ച കാര്‍ട്ടൂണിനു അവാര്‍ഡ് കൊടുത്തത് പുനഃപരിശോധിക്കണമെന്ന് ഒരേ സ്വരത്തില്‍ നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി എകെ ബാലനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മതചിഹ്നത്തെ ആക്ഷേപിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് കൊടുത്തത് ശരിയല്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നാണ് മന്ത്രി ബാലന്‍ പറഞ്ഞത്.

നിയമസഭയില്‍ സബ്മിഷനില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല മത വികാരങ്ങളെ വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുതെന്നും അക്കാദമി നിലപാട് പുനഃ പരിശോധിച്ച് തിരുത്തണമെന്ന് പറഞ്ഞു. പ്രകോപനമരമാണ് അവാര്‍ഡ് കിട്ടിയ കാര്‍ട്ടൂണെന്നും മത ചിഹ്നങ്ങളെ അപമാനിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മറുപടിയായി സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞു.

അവാര്‍ഡ് പുനപരിശോധിക്കാന്‍ ലളിതകലാ അക്കാദമിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കാര്‍ട്ടൂണിലെ അംശവടി മതചിഹ്നമല്ല അധികാര ചിഹ്നമാണെന്നാണ് ലളിത കല അക്കാദമി സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്ന് പ്രതികരിച്ചത്. പുരസ്‌കാരം പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാട് ഇന്നലെ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം കൂടിയതോടെ 'സ്വതന്ത്ര സ്ഥാപനമായ' ലളിത കലാ അക്കാദമി രാവിലെ നിലപാട് മയപ്പെടുത്തി.

കാര്‍ട്ടൂണിന് പിന്തുണച്ച് വിവാദങ്ങളെ ശക്തമായി വിമര്‍ശിച്ചെങ്കിലും ഇന്നലെ പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് പറഞ്ഞ ചെയര്‍മാന് പകരമായി അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പുനഃപരിശോധിക്കുമെന്ന നിലപാട് മാധ്യമങ്ങളെ അറിയിച്ചു. കാര്‍ട്ടൂണിലെ അംശവടി മത ചിഹ്നമല്ലെന്നും അധികാര ചിഹ്നമാണെന്നും പറഞ്ഞ അക്കാദമി സെക്രട്ടറി അധികാര ചിഹ്നത്തെ വിമര്‍ശിക്കാമെന്നും പറഞ്ഞു.

മതചിഹ്നം കുരിശാണ്, അധികാര ചിഹ്നമാണ് അംശവടി. അധികാര ചിഹ്നത്തെ വിമര്‍ശിക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്.
പൊന്ന്യം ചന്ദ്രന്‍

സര്‍ക്കാര്‍ നിലപാടും പ്രതിപക്ഷ നിലപാടും ഒന്നായതോടെ പുരസ്‌കാര പുനഃപരിശോധനയ്ക്ക് അക്കാദമി വഴങ്ങി. 1962ല്‍ അക്കാദമി നിലവില്‍ വന്നിട്ട് ആദ്യമായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് പുനഃപരിശോധിക്കുന്നത്.

കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ മുന്നണിയിലും രാഷ്ട്രീയമായും വിമര്‍ശിച്ചത് സിപിഐ മാത്രമാണ്. ലളിത കല അക്കാദമി സ്വതന്ത്ര സ്ഥാപനമാണെന്നായിരുന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്. ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷം അത് തിരിച്ചെടുക്കുമോ എന്നും കാനം ചോദിച്ചിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിന്റെ മതനിരപേക്ഷത ഹനിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നാണ് എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT