Around us

സിഎഎ ഹര്‍ജി: ‘സുപ്രീംകോടതിയെ സമീപിച്ചതെന്തിന്’; സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

THE CUE

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോട് ഏറ്റുമുട്ടുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്റെ അനുമതി തേടിയില്ലെന്നും വിശദീകരണം ചോദിക്കുമെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്ര സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അറിയിക്കണമെന്ന റൂള്‍സ് ഓഫ് ബിസിനസ് കേരളം ലംഘിച്ചെന്നാണ് ഗവര്‍ണറുടെ വാദം.സുപ്രീംകോടതിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. മുഖ്യമന്ത്രി നിയമം പറഞ്ഞാല്‍ മാത്രം പോരെന്നും അനുസരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കേന്ദ്ര സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഗവര്‍ണറുടെ തെറ്റിദ്ധാരണ മാറ്റുമെന്ന് നിയമമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച നടപടി നിയമലംഘനമല്ല. ഗവര്‍ണറുടെ അധികാരത്തില്‍ സംസ്ഥാനം കൈകടത്തിയിട്ടില്ല. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന വിഷയങ്ങളിലാണ് ഗവര്‍ണറെ അറിയിക്കേണ്ടത്. അനുമതി വാങ്ങേണ്ട കാര്യമില്ലെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കിയിരുന്നു.

കെ.സി കേരളത്തിൽ മത്സരിക്കുമോ? | KC Venugopal Exclusive Interview

ഗള്‍ഫിനേക്കാള്‍ എണ്ണ നിക്ഷേപം; വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നിലെ താല്‍പര്യം എന്ത്?

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍, കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

SCROLL FOR NEXT