Around us

കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി; സര്‍ക്കാരിന്റേത് പകപോക്കലെന്ന് ഷാജി 

THE CUE

അഴിക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. 2017ല്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്റെ പരാതിയിലാണ് വിജിലന്‍സ് നടപടി. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2017ലാണ് പത്മനാഭന്‍ പരാതി നല്‍കിയത്. ഷാജിക്കെതിരെ അന്വേഷണ അനുമതി വിജിലന്‍സ് തേടിയത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു. മാര്‍ച്ച് 16ന് സപീക്കറുടെ അനുമതി ലഭിച്ചു. വിജിലന്‍സ് കണ്ണൂര്‍ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

അതേസമയം ആരോപണം പൂര്‍ണമായും നിഷേധിച്ച് കെഎം ഷാജി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റേത് പകപോക്കലാണെന്ന് ഷാജി പ്രതികരിച്ചു. ലീഗിന്റെ ഒരു ഘടകത്തിനും പരാതിയില്ല. മുഖ്യമന്ത്രിക്കെതിരെ നിലപാടുകള്‍ എടുത്തിരുന്നു. ഇനി പല അന്വേഷണങ്ങളും നേരിടേണ്ടി വരുമെന്നും, പിണറായി വിജയന്‍ പ്രതികാര ബുദ്ധിയുള്ള ആളാണെന്നും കെഎം ഷാജി പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT