Around us

‘ഗുണ്ടാസംഘം ഉന്നമിട്ടത് ഇടത് വിദ്യാര്‍ത്ഥികളെയും മുസ്ലിങ്ങളെയും’; എബിവിപിക്കാരുടെ മുറികള്‍ ഒഴിവാക്കിയെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ 

THE CUE

ജെഎന്‍യുവില്‍ അതിക്രമം അഴിച്ചുവിട്ട ഗുണ്ടാസംഘം ഉന്നമിട്ടത് ആക്ടിവിസ്റ്റുകളെയും മുസ്ലിങ്ങളെയും ഇടത് വിദ്യാര്‍ത്ഥികളെയും. അക്രമികള്‍ അഴിഞ്ഞാടുന്നതിന് സാക്ഷികളായ സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോസ്റ്റലില്‍ കടന്നുകയറിയ മുഖംമൂടി സംഘം എബിവിപിക്കാരുടെ മുറികള്‍ ഒഴിവാക്കിയെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. എബിവിപിക്കാരുടെയോ അവരുടെ സുഹൃത്തുക്കളുടെയോ മുറികള്‍ അക്രമികള്‍ ബോധപൂര്‍വം ഒഴിവാക്കുകയോ വെറുതെ തൊട്ടുപോവുകയോ ചെയ്‌തെന്ന് റഹ്മാന്‍ മിര്‍സയെന്ന വിദ്യാര്‍ത്ഥി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ ക്വിന്റിനോട് പ്രതികരിച്ചു.

മുറിയില്‍ ഞങ്ങള്‍ മൂന്നുപേരായിരുന്നു. സര്‍വശക്തിയുമെടുത്താണ് വാതില്‍ തള്ളിപ്പിടിച്ചത്. വാതില്‍ തുറന്നാല്‍ കൊല്ലപ്പെടുമെന്ന സ്ഥിതിയായിരുന്നു. അരമണിക്കൂര്‍ നേരം എന്റെ ഹൃദയം ശക്തിയായി അടിക്കുകയായിരുന്നു. എനിക്ക് അത് കേള്‍ക്കാമായിരുന്നു. അക്രമികള്‍ പുറത്തുനിന്ന് ഞങ്ങളെ അധിക്ഷേപിച്ചുകൊണ്ടിരുന്നു.
റഹ്മാന്‍ മിര്‍സ

ഹോസ്റ്റലിലുണ്ടായിരുന്ന റഹ്മാന്‍ മിര്‍സയുടെ വാക്കുകളാണിത്. നൂറോളം വരുന്ന അക്രമികള്‍ ഇരുമ്പുവടികളും കല്ലുകളും അടക്കമുള്ളവയുമായി ക്യാംപസിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഈ സമയം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സബര്‍മതി ധാബയില്‍ യോഗം ചേരുകയായിരുന്നു. സമാധാനാശയം ലക്ഷ്യമിട്ടാണ് അവര്‍ ഒത്തുകൂടിയത്. അതായത് ക്യാംപസില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എബിവിപിക്കാരാണ് അതിക്രമം നടത്തിയത്.

അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അവര്‍ വളഞ്ഞിട്ട് ആക്രമിച്ചു.മര്‍ദ്ദനത്തില്‍ ഭയചകിതരായി വിദ്യാര്‍ത്ഥികള്‍ പരക്കംപായുന്നത് കാണാമായിരുന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചിതറിയോടി ഹോസ്റ്റലിലും മെസ്സിലുമെല്ലാം അഭയം പ്രാപിച്ചു. എന്നാല്‍ അവിടങ്ങളിലേക്കും കടന്നുകയറിയായിരുന്നു വേട്ടയാടല്‍. ഹോസ്റ്റല്‍ മുറികളുടെ വാതിലുകള്‍ തകര്‍ത്ത് അകത്തുകയറി അലങ്കോലമാക്കുകയും ചെയ്‌തെന്നും റഹ്മാന്‍ മിര്‍സ വ്യക്തമാക്കുന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സദീഷ് ചന്ദ്ര യാദവ് എസ്എഫ്‌ഐ നേതാവും മലയാളിയുമായ സൂരി, പ്രൊഫ സുചിത്ര എന്നിവരടക്കം 18 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT