Around us

പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം, യാത്രക്കാരായ അച്ഛനെയും മകളെയും രാത്രി നടുറോട്ടില്‍ ആക്രമിച്ചു

തിരുവനന്തുപരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അച്ഛനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം.

വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രണം നടത്തിയത്.

പെണ്‍കുട്ടിയുടെ മുഖത്തടിച്ച് തലമുടി കുത്തിപ്പിടിച്ചാണ് മര്‍ദിച്ചത്. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ വെട്ടി 100 പവന്‍ കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലാണ് ആക്രമമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡിസംബര്‍ 11 ശനിയാഴ്ച ഗുണ്ടാ ആക്രമണത്തില്‍ പോത്തന്‍കോട് സുധീഷ് എന്നാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഗുണ്ടാ ആക്രമണവും നടക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയത്.

എൻഐഎ ഓഫീസറായി ജയസൂര്യ; യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ‘ഓപ്പറേഷൻ ത്രാൾ’

ചിരിയുണർത്തുന്ന 'മധുവിധു'; കയ്യടി നേടി ഷറഫുദ്ദീൻ ചിത്രം

മികച്ച ഹിറ്റ്; മോഹിനിയാട്ടം 130ൽ നിന്ന് 215 തിയറ്ററുകളിലേക്ക്

കണ്ടിരിക്കേണ്ട ത്രില്ലർ! 'ഒരു ദുരൂഹ സാഹചര്യത്തിൽ' പ്രേക്ഷകപ്രശംസ നേടുന്നു

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്കം' ടീസർ ലോഞ്ച് ചെയ്ത് മോഹൻലാൽ

SCROLL FOR NEXT