Around us

'ഐടി ഫെലോ ഐഎഎസിന് തുല്യം'; അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വീഡിയോ പുറത്ത്

ഐഎഎസ് കേഡറിന് സമാനമായി സര്‍ക്കാര്‍ രൂപീകരിച്ച മാനേജ്‌മെന്റ് സംവിധാനത്തിലെ മൂന്ന് പേരിലൊരാളാണ് താനെന്ന് അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വീഡിയോ പുറത്ത്. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോയായിരുന്ന അരുണിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് താമസ സൗകര്യം ഒരുക്കാന്‍ അരുണ്‍ ഇടപെട്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു നടപടി. 2019 ലെ ടെഡ്എക്‌സ് പ്രഭാഷണ പരമ്പരയിലാണ് അരുണ്‍ ബാലചന്ദ്രന്‍ ഇത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഐടി ഫെലോയായി പ്രവര്‍ത്തിക്കുകയാണെന്നും ഐഎഎസ് കേഡറിന് സമാനമായി സര്‍ക്കാര്‍ രൂപീകരിച്ച് മാനേജ്‌മെന്റ് സംവിധാനത്തിലെ ആദ്യ മൂന്നുപേരില്‍ ഒരാളാണ് താനെന്നുമാണ് പരാമര്‍ശം. സര്‍ക്കാര്‍ പോലും ഇതുവരെ വിശദീകരിക്കാത്ത കാര്യമാണ് അരുണ്‍ ആ പ്രസംഗത്തില്‍ അവകാശപ്പെട്ടത്. അരുണ്‍ അടക്കമുള്ള ഫെലോകള്‍ ടെക്‌നോ പാര്‍ക്ക് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഐടി രംഗത്തെ നയരൂപീകരണത്തിനും നിക്ഷേപത്തിനും സഹായിക്കാനായി രൂപീകരിച്ച ഉന്നതാധികാര സമിതിയെ സഹായിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഒരുക്കിയ സംവിധാനത്തെയാണ് ഐഎഎസ് കേഡറിന് സമാനമായി അരുണ്‍ ബാലചന്ദ്രന്‍ വിശദീകരിക്കുന്നത്. ഐടി ഫെലോ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെ സര്‍ക്കാരിന്റെ സ്വപ്‌ന കേരളം പദ്ധതിയില്‍ നിന്നും അരുണ്‍ ബാലചന്ദ്രനെ നീക്കിയിരുന്നു. പ്രവാസി പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയാണ് ഡ്രീം കേരള. ഇതിന്റെ നടത്തിപ്പ് സമിതിയില്‍ ഐഎഎസുകാര്‍ക്കൊപ്പമാണ് അരുണിനെ നിയമിച്ചത്.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT