Around us

സരിത്തിനെ പരിചയം സ്വപ്‌ന വഴി, സന്ദീപ് നായരെ അറിയില്ല, ശിവശങ്കറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായുളളത് സൗഹൃദം മാത്രമെന്ന് കസ്റ്റംസിനോട് ശിവശങ്കര്‍ അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. സ്വപ്‌ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടത്. ചില പരിപാടികളുടെ സംഘാടനവുമായി ബന്ധപ്പെട്ട് സരിത് സഹകരിച്ചിട്ടുണ്ട്. എന്നാല്‍ സ്വപ്‌നയ്ക്കും സരിത്തിനും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതായി അറിയില്ലായിരുന്നുവെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

ഇവര്‍ക്ക് മറ്റെന്തെങ്കിലും ബിസിനസ് ഉള്ളതായും അറിയില്ലായിരുന്നു. മറ്റൊരു പ്രതിയായ സന്ദീപ് നായരെ അറിയില്ല. ഇവര്‍ക്കുവേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ മറുപടി. ജൂലൈ 1,2 തിയ്യതികളില്‍ ശിവശങ്കറിന്റെ ഫ്‌ളാറ്റിന് സമീപത്തെ ഹോട്ടലില്‍ പ്രതികള്‍ ചിലരുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് സൂചനയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കള്ളക്കടത്തിന് ശിവശങ്കറിന്റെ സഹായം ലഭ്യമായോ എന്നത് മുന്‍നിര്‍ത്തിയായിരുന്നു കസ്റ്റംസ് സംഘത്തിന്റെ ചോദ്യങ്ങളെന്നാണ് വിവരം. അതേസമയം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും സംഘം ചോദ്യം ചെയ്യുകയാണ്. സരിത്തും സ്വപ്‌നയും ശിവശങ്കറുമായി പലകുറി ഫോണില്‍ സംസാരിച്ചെന്ന തെളിവുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ന് ആരംഭിച്ച ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ രണ്ടേകാല്‍ വരെ നീണ്ടിരുന്നു. സരിത്തിന്റെയും സ്വപ്‌നയുടെയും മൊഴിയുമായി ഒത്തുനോക്കിയ ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

'ഫഹദ് ഫാസിലിന്റെ ഈ സിനിമയിലെ സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

SCROLL FOR NEXT