Around us

ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് ഇ.ഡി ; വാട്ട്സ് ആപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയെന്ന് പ്രാഥമിക കുറ്റപത്രം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിലാണ് പരാമര്‍ശമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണ് ഇഡി കോടതിയില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. ശിവശങ്കര്‍ ഇപ്പോഴും അന്വേഷണ പരിധിയിലാണ്. അദ്ദേഹത്ത വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും ഇതില്‍ വ്യക്തമാക്കുന്നു.

സ്വപ്‌നസുരേഷിന്റെ ലോക്കറുമായി ബന്ധപ്പെട്ട് ശിവശങ്കറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മില്‍ വാട്ട്‌സ് ആപ്പ് ചാറ്റുകളുണ്ടെന്നും ഇതിലെ പല കാര്യങ്ങളിലും ദുരൂഹതയുണ്ടെന്നുമാണ് ഇ.ഡിയുടെ വാദം. ചില തുകകളെക്കുറിച്ച് ചാറ്റുകളില്‍ പരാമര്‍ശിക്കുന്നുവെന്നും സാറയെന്ന ഒരാള്‍ വഴി ഇടപാട് നടത്തണമെന്നുള്ള നിര്‍ദേശവുമുണ്ടെന്നും പ്രാഥമിക കുറ്റപത്രത്തിലുണ്ട്. ചാറ്റുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ശിവശങ്കറില്‍ നിന്ന് വ്യക്തമായ മറുപടികള്‍ ലഭിച്ചിട്ടില്ലെന്നാണ്‌ വിവരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. സ്വപ്‌നയുടെ പേരിലുള്ള ബാങ്ക് ലോക്കറുകളില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തിട്ടുണ്ട്. സ്വപ്‌നയുടെ പല നിക്ഷേപങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂസ്വത്തുക്കളുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഇതിന്റെ ഉറവിടം വ്യക്തമാക്കാന്‍ സ്വപ്‌നയ്ക്ക് സാധിച്ചിട്ടില്ല. ഇത്രയും സമ്പാദിക്കാന്‍ തക്ക ജോലിയല്ല ഇവര്‍ ചെയ്യുന്നത്. അതിനാല്‍ ഇതെല്ലാം അനധികൃത സമ്പാദ്യമാണ്. പ്രതികള്‍ കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇ.ഡി വ്യക്തമാക്കുന്നു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT