Around us

സ്വര്‍ണക്കടത്ത് ; സിബിഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസില്‍

ഡിപ്ലൊമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരത്തേക്ക് സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. സിബിഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി. കൊച്ചി അഴിമതി വിരുദ്ധ യൂണിറ്റ് ഉദ്യോഗസ്ഥരാണ് കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണമാണ് ലക്ഷ്യം. വിവര ശേഖരണത്തിലൂടെ കേസ് ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കും. ഏറ്റെടുക്കേണ്ട കേസ് ആണോയെന്ന് സിബിഐ പരിശോധിക്കാറുണ്ട്. അതേസമയം കേന്ദ്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സിബിഐക്ക് നേരിട്ട് കേസെടുക്കുകയും ചെയ്യാം.

നേരത്തേ എന്‍ഐഎയും രഹസ്യാന്വാഷേണ വിഭാഗവും കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങള്‍ തേടിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് പ്രകാരമോ അല്ലെങ്കില്‍ കോടതി വിധികള്‍ അനുസരിച്ചോ അതുമല്ലെങ്കില്‍ നേരിട്ടോ ആണ് സിബിഐ ഒരു കേസ് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. സിബിഐക്ക് വിട്ട ഉത്തരവ് ലഭിച്ചാലും പല കേസുകളിലും പ്രാഥമിക പരിശോധന നടത്തി ഏറ്റെടുക്കേണ്ടതില്ലെന്ന് സിബിഐ തീരുമാനിക്കാറുമുണ്ട്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. അതേസമയം ഏതന്വേഷണത്തോടും എതിര്‍പ്പില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT