Around us

‘സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് എങ്കിലും’; മകന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കായി കാത്ത പണം ദുരിതാശ്വാസ നിധിയിലേക്കെന്ന് കുടുംബം

THE CUE

പിഞ്ചുമകന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കായി കാത്തുവെച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് കുടുംബം. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടിലായിട്ടും പ്രളയബാധിതരെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നത്. തന്റെ ബുദ്ധിമുട്ട് മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ അത്രയും വരില്ല. വരുന്ന വെള്ളിയാഴ്ച്ച മകനേയും കൊണ്ട് ആര്‍സിസിയില്‍ വീണ്ടും അഡ്മിറ്റാകുകയാണെന്നും അനസ് ഫേസ്ബുക്കില്‍ കുറിച്ചു.

അനസ് പറഞ്ഞത്

വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍സിസിയില്‍ അഡ്മിറ്റാകുവാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ. ചികിത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു. അതിജീവിക്കും നമ്മുടെ കേരളം.

സമ്മിശ്ര പ്രതികരണങ്ങളാണ് അനസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെയെത്തുന്നത്. ആദ്യം കുഞ്ഞിന്റെ ചികിത്സ നടക്കട്ടേ, കുട്ടിയുടെ ക്യാന്‍സര്‍ ചികിത്സ മുടക്കരുത്, ദുരിതാശ്വാസനിധിയുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം എന്നിങ്ങനെയാണ് കമന്റുകള്‍.

എറണാകുളം ബ്രോഡ്വേയിലെ വഴിക്കച്ചടക്കാരനായ നൗഷാദ് ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. വയനാട്, നിലമ്പൂര്‍ പ്രദേശങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ എത്തിയ നടന്‍ രാജേഷ് ശര്‍മ്മയെയും സംഘത്തേയും നൗഷാദ് തന്റെ കടയിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. 'ഒന്ന് എന്റെ കടവരെ വരുമോ?' എന്ന് ചോദിച്ച വൈപ്പിന്‍ സ്വദേശി അടച്ചിട്ടിരുന്ന കട തുറന്നു വില്‍പനയ്ക്കായി വെച്ചിരുന്ന വസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറക്കുകയായിരുന്നു. വീഡിയോ കണ്ടെത്തിയ മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്കും നൗഷാദ് ആവശ്യത്തിന് വസ്ത്രങ്ങള്‍ നല്‍കി.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT