ഇ പി ജയരാജന്‍ 
Around us

‘സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോളസാഹചര്യം’; പാര്‍ട്ടിയേയും സെക്രട്ടറിയേയും തള്ളി മന്ത്രി ഇ പി ജയരാജന്‍

THE CUE

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കേ പാര്‍ട്ടിയേയും ജനറല്‍ സെക്രട്ടറി യെച്ചൂരിയേയും തള്ളി മന്ത്രി ഇ പി ജയരാജന്‍. ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാഹചര്യമാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജന്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ നയങ്ങളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിച്ചതെന്ന സിപിഐഎം നിലപാട് സീതാറാം യെച്ചൂരി ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇ പിയുടെ പ്രസ്താവന.

തൊഴിലില്ലായ്മയും വ്യവസായ സ്തംഭനങ്ങളും വന്‍തോതിലുണ്ടായിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികരംഗത്ത് ഉല്‍പാദനം ഗണ്യമായി കുറഞ്ഞുവരികയാണ്. ഈ പൊതു സാമ്പത്തിക കുഴപ്പം ഇന്ത്യയേയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വ്യാവസായിക രംഗത്തും കാര്‍ഷിക രംഗത്തും ഉല്‍പാദനം കുറഞ്ഞു വരികയാണ്. ഇതിന്റെ ഫലമായി ഓരോ പ്രതിസന്ധികള്‍ വരാനുള്ള സാധ്യത തന്നെയാണ് കാണുന്നത്.
ഇ പി ജയരാജന്‍

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വസ്തുത ധനമന്ത്രി അംഗീകരിക്കുകയാണ് വേണ്ടത്. ആളുകളുടെ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്താന്‍ മെനക്കെടുന്നില്ല. തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുകയും തൊഴില്‍ ദിനങ്ങള്‍ നീട്ടുകയും വേണം. സംസ്ഥാനവും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കിഫ് ബി വഴി പണം കണ്ടെത്തിയാണ് സംസ്ഥാനം പിടിച്ച് നില്‍ക്കുന്നത്. വിപണിയിലെ മാന്ദ്യം വൈകാതെ ബാങ്കുകളെ ബാധിക്കും. പ്രതിസന്ധി നേരിടാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT