Around us

‘ഞങ്ങള്‍ക്ക് വര്‍ഗീയതയുടെ ഗുജറാത്ത് മോഡല്‍ വേണ്ട, ശാസ്ത്രബോധത്തിന്റെയും സുതാര്യതയുടെയും കേരള മോഡല്‍ മതി’; കേന്ദ്രത്തോട് രാമചന്ദ്ര ഗുഹ

THE CUE

കൊവിഡ് പ്രതിരോധത്തില്‍ ശാസ്ത്രബോധത്തിന്റെ കേരള മാതൃകയാണ് വേണ്ടതെന്നും ഗുജറാത്ത് മോഡലല്ലെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. വര്‍ഗീയതയിലും അന്ധവിശ്വാസത്തിലും അധികാര കേന്ദ്രീകരണത്തിലുമാണ് ഗുജറാത്ത് മാതൃത നിലനില്‍ക്കുന്നതെന്നും, കേരള മാതൃകയാവട്ടെ ശാസ്ത്രീയ ബോധത്തിലും സുതാര്യതയിലും സാമൂഹ്യ സമത്വത്തിലുമാണെന്നും രാമചന്ദ്ര ഗുഹ എന്‍ഡിടിവി വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരള മോഡല്‍, ഗുജറാത്ത് മോഡല്‍ എന്നീ പ്രയോഗങ്ങള്‍ എങ്ങനെയാണ് ആരംഭിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഗുഹ ലേഖനം ആരംഭിക്കുന്നത്. 1970കളില്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ധരാണ് കേരള മാതൃകയെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ നടത്തിയതെങ്കില്‍ കഴിഞ്ഞ ദശാബ്ദത്തിന്റെ ഒടുവില്‍ നരേന്ദ്രമോദിയാണ് ഗുജറാത്ത് മോഡലിനെ കുറിച്ച് സംസാരിച്ചത്. എന്നാല്‍ അതെന്താണെന്നത് സംബന്ധിച്ച കൃത്യമായ നിര്‍വചനം നരേന്ദ്രമോദിക്ക് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും ഗുഹ ലേഖനത്തില്‍ പറയുന്നു.

ജനസംഖ്യാ സൂചികകളിലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ വിദ്യാഭ്യാസ രംഗത്തും ഉണ്ടാക്കിയ നേട്ടമാണ് കേരള മോഡലിന്റെ സവിശേഷത. സ്വകാര്യ മൂലധനമായി കിട്ടിയ പ്രാമുഖ്യമാണ് ഗുജറാത്ത് മോഡലിന്റെ പ്രത്യേകത. ഇതുവഴിയാണ് വന്‍കിട വ്യവസായികളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ ഗുജറാത്ത് മോഡലില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കാര്യം മോദി ഉള്‍പ്പടെയുള്ളവര്‍ പറയാത്തതാണെന്നും ഗുഹ ലേഖനത്തില്‍ പറയുന്നു.

ചരിത്ര പൈതൃകത്തിന്റെയും വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും കൈവരിച്ച പുരോഗതിയുടെയുമൊക്കെ അടിസ്ഥാനത്തിലാണ് കേരളത്തിന് കൊവിഡിനെ നല്ലരീതിയില്‍ നേരിടാന്‍ കഴിഞ്ഞത്. മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനം അവിടെയുണ്ട്. ഇന്ത്യയിലെ മറ്റെവിടത്തെക്കാളും ജാതി-ലിംഗ വ്യത്യാസങ്ങള്‍ വളരെ കുറവാണ് കേരളത്തില്‍. പല പരിമിതികളുണ്ടെങ്കിലും കേരളത്തിന് നിരവധി കാര്യങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കാനുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അവരുടെ നേട്ടങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയുണ്ടായില്ല. പക്ഷെ ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യപ്പെടുകയാണ്. ശാസ്ത്രം, സുതാര്യത, വികേന്ദ്രീകരണം, സാമൂഹിക സമത്വം എന്നിവയില്‍ അധിഷ്ഠിതമാണ് കേരള മോഡല്‍. ഇതാണ് കേരളമോഡലിന്റെ നാലു തൂണുകള്‍. മറുവശത്ത് ഗുജറാത്ത് മോഡലിന്റെ നാലു തൂണുകള്‍ എന്ന് പറയുന്നത്, അന്ധവിശ്വാസവും, രഹസ്യാത്മഗതയും കേന്ദ്രീകരണവും വര്‍ഗീയതയുമാണ്. ഞങ്ങള്‍ക്ക് ഗുജറാത്ത് മോഡല്‍ വേണ്ട, കേരള മോഡല്‍ മതി എന്ന് പറഞ്ഞു കൊണ്ടാണ് രാമചന്ദ്ര ഗുഹ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT