Around us

'ബോയ്‌സ് ലോക്കര്‍ റൂം' പൊളിച്ച് പെണ്‍കുട്ടികള്‍ ; പുറത്തായത് കൂട്ടബലാത്സംഗത്തെയടക്കം വാഴ്ത്തുന്ന സന്ദേശങ്ങളും കൈമാറ്റങ്ങളും

കൂട്ടബലാത്സംഗത്തെയടക്കം വാഴ്ത്തുന്ന ചാറ്റ് ഗ്രൂപ്പ് തുറന്നുകാട്ടി പെണ്‍കുട്ടികള്‍. ഡല്‍ഹിയിലെ കൗമാരക്കാരായ ഒരു സംഘം ആണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം ചാറ്റ് ഗ്രൂപ്പിലെ സന്ദേശങ്ങളാണ് പുറത്തായത്. 'ബോയ്‌സ് ലോക്കര്‍ റൂം' എന്ന ചാറ്റ് ഗ്രൂപ്പില്‍ ലൈംഗികാതിക്രമങ്ങളെ സ്വാഭാവിക വല്‍ക്കരിക്കുന്ന നിരവധി സന്ദേശങ്ങളാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിലുള്‍പ്പെട്ട ആണ്‍കുട്ടികള്‍ ഡല്‍ഹിയിലെ ചില പ്രധാന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ്. 17 ഉം 18 ഉം വയസ്സുള്ളവരാണ് ഗ്രൂപ്പിലുള്ളവരിലേറെയും. ഇന്‍സ്റ്റഗ്രാമിന് പുറമെ സ്‌നാപ് ചാറ്റ് ആപ്പ്‌ വഴിയും 'ബോയ്‌സ് ലോക്കര്‍ റൂം' പ്രവര്‍ത്തിപ്പിച്ചിരുന്നു. അശ്ലീലവും അധിക്ഷേപാര്‍ഹവുമായ സംഭാഷണങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളുടെ കൈമാറ്റവുമാണ് ഗ്രൂപ്പില്‍ നടക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ട്വിറ്ററിലൂടെ ഈ ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാപകമായി ഇതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി ട്വിറ്ററില്‍ കുറിച്ചു. തന്റെ സ്‌കൂളിലെ രണ്ട് ആണ്‍കുട്ടികള്‍ ഗ്രൂപ്പിലുണ്ടെന്നും പെണ്‍കുട്ടി ട്വീറ്റ് ചെയ്തു. ആണ്‍കുട്ടികളുടെ പേരും ഫോട്ടോയുമടക്കമുള്ളവയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. നിരവധി പേരാണ് ഇത്തരം സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്നത്. ഇതിന് ശേഷം ഭീഷണിയും അസഭ്യവര്‍ഷവും നേരിടേണ്ടി വരുന്നതായും അവരില്‍ ചിലര്‍ വെളിപ്പെടുത്തി. കൂടാതെ #boyslockerroom ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയുമാണ്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT