Around us

'വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം'; ഐസിജിഇ സമ്മേളനത്തില്‍ കെ.കെ.ശൈലജ

വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. ജെന്‍ഡര്‍പാര്‍ക്കില്‍ നടക്കുന്ന ഐസിജിഇ (ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇക്വാലിറ്റി) സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ സുസ്ഥിര സംരംഭകത്വവും സോഷ്യല്‍ ബിസിനസും എന്ന വിഷയത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്ഥാവന.

സമൂഹത്തില്‍ വനിതാ സംരംഭകത്വം കൊണ്ടുവരുന്നതിനായി വലിയൊരു പോരാട്ടം ആവശ്യമാണെന്നും കെ.കെ.ശൈലജ പറഞ്ഞു. 'ചെറുകിട സംരംഭമാണെങ്കലും വന്‍കിട സംരംഭമാണെങ്കിലും നിലനില്‍ക്കണമെങ്കില്‍ സമൂഹത്തിലെ മത്സരത്തിനൊപ്പം പോരാടേണ്ടതുണ്ട്. ലാഭമുണ്ടാക്കുന്നതിനേക്കാളുപരി, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തെളിയിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ശ്രമിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മത്സരം നിറഞ്ഞ ഈ ലോകത്തിനൊപ്പം എത്തുക എന്നത് ചെറിയ കാര്യമല്ല. ഈ സമൂഹത്തില്‍ അവരെ എങ്ങനെ കഴിവുള്ളവരാക്കാന്‍ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.

സമൂഹത്തിലെ സ്ത്രീകളുടെ കാര്യമെടുത്താല്‍, അവര്‍ പലതലത്തിലുള്ളവരാണ്. ചിലര്‍ വിദ്യാഭ്യാസമുള്ള ബിസിനസില്‍ പണം മുടക്കാന്‍ കഴിവുള്ളവരും പക്ഷെ ഐഡിയ ഇല്ലാത്തവരുമായിരിക്കും. നമ്മള്‍ അവരെ മത്സരിക്കാന്‍ കഴിവുള്ളവരാക്കണം. ചിലര്‍ക്ക് വിദ്യാഭ്യാസമുണ്ടാകും പക്ഷെ പണം മുടക്കാന്‍ അവര്‍ക്ക് സാധിക്കില്ലായിരിക്കും. അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും, അവരെ കഴിവുള്ളവരാക്കുകയും വേണം. അതാണ് ഏറ്റവും പ്രധാനം. വിദ്യാഭ്യാസം ലഭിക്കാത്ത, ആദിവാസി യുവതികളാണ് മറ്റൊന്ന്. പരമ്പരാഗതമായി അവര്‍ക്ക് ലഭിച്ചുവരുന്ന അറിവുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്ന് ചിന്തിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പ് ഇതിനുവേണ്ടിയുള്ള നടപടികളാണ് സ്വീകരിക്കുന്നത്', മന്ത്രി പറഞ്ഞു.

ജെന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ അന്താരാഷ്ട്രസമ്മേളനത്തിലൂടെ നമ്മള്‍ ചില നയങ്ങള്‍ തയ്യാറാക്കണം. അതില്‍ നിന്ന് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. മുന്നിലുള്ള നിരവധി പ്രതിസന്ധികള്‍ക്ക് ഇതിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജെന്‍ഡര്‍ പാര്‍ക്കില്‍ വ്യാഴാഴ്ച തുക്കമായ അന്താരാഷ്ട്ര സമ്മേളനം 13ന് അവസാനിക്കും. രണ്ടാമത് ഐസിജിഇ സമ്മേളനത്തില്‍ ദേശീയ-അന്താരാഷ്ട്ര തലത്തിലെ പ്രമുഖരാണ് പങ്കെടുക്കുന്നത്. സുസ്ഥിര സംരംഭകത്വത്തിലും സാമൂഹ്യ വ്യവസായത്തിലും ലിംഗസമത്വത്തിന്റെ പങ്ക്, ശാക്തീകരണത്തിലെ മധ്യസ്ഥം എന്നതാണ് ഇത്തവണ ഐസിജിഇയുടെ പ്രമേയം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അന്താരാഷ്ട്രസമ്മേളനം നടക്കുന്നത്.

ഐസിജിഇ സമ്മേളനം: പരിപാടി കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

Gender Park ICGE Seminar Discussion On Sustainable Entrepreneurship and Social Business

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT