Around us

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം കൂട്ടും; പിന്തുണച്ച് ഗീത ഗോപിനാഥ്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഐ.എം.എഫ് മുഖ്യ സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥ്. മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം കൂട്ടുമെന്ന് ഗീത ഗോപിനാഥ്. കൃഷിക്കാരുടെ വിപണി സാധ്യത വിശാലമാക്കും. ഇന്ത്യയില്‍ കാര്‍ഷിക രംഗത്ത് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

ദുര്‍ബലരായ കര്‍ഷകരെ പിന്തുണയ്‌ക്കേണ്ടതുണ്ട്. രാജ്യത്ത് എവിടെ വേണമെങ്കിലും നികുതി അടയ്ക്കാതെ ചന്തകള്‍ക്ക് പുറത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയും. ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി.

പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ പേരില്‍ ചെലവുകള്‍ സ്വാഭാവികമാണ്. അവശരായ കര്‍ഷകരെ സഹായിക്കേണ്ടത് ആവശ്യമാണ്. സംവാദങ്ങള്‍ തുടരുകയും എന്താണ് സംഭവിക്കുകയെന്ന് കാണാമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT