ഗൗരി ലങ്കേഷ്   The Quint
Around us

‘ജേണലിസ്റ്റ്, കൊല്ലപ്പെട്ടു’; ഗൗരി ലങ്കേഷിനെ അനുസ്മരിച്ച് ആഗോള മാധ്യമസ്വാതന്ത്ര്യ കോണ്‍ഫറന്‍സ്

THE CUE

ഹിന്ദുത്വ ഭീകരര്‍ വെടിവെച്ചുകൊന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അനുസ്മരിച്ച് ആഗോള മാധ്യമ സ്വാതന്ത്ര്യ കോണ്‍ഫറന്‍സ്. ലണ്ടനിലെ സമ്മേളനവേദിയില്‍ സ്ഥാപിച്ച 'ഓര്‍മ്മ മതിലില്‍' ഗൗരി ലങ്കേഷിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്നതിന്റെ വീഡിയോ കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് ട്വിറ്ററിലൂടെ പങ്കുവെച്ചു. 'ഗൗരി ലങ്കേഷ്, മാധ്യമപ്രവര്‍ത്തക 2017 സെപ്റ്റംബര്‍ അഞ്ചിന് കൊല്ലപ്പെട്ടു' എന്നെഴുതിയ കറുത്ത കാര്‍ഡാണ് വാള്‍ ഓഫ് റിമമംബറന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'ഡിഫന്‍ഡ് പ്രസ് ഫ്രീഡം' (മാധ്യമസ്വാതന്ത്ര്യം കാത്തുരക്ഷിക്കുക') എന്ന വാക്കുകളുടെ അക്ഷരങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ക്കിരയായ മാധ്യമപ്രവര്‍ത്തകരുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്.

പത്രസ്വാതന്ത്ര്യവും പത്രക്കാരും ആഗോളതലത്തില്‍ ആക്രമിക്കപ്പെടുന്നതിനെതിരെ ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒത്തു ചേരുന്ന സമ്മേളനമാണ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഫോര്‍ മീഡിയ ഫ്രീഡം. സമ്മേളനത്തിന് ബ്രിട്ടീഷ്-കനേഡിയന്‍ സര്‍ക്കാരുകളുടെ പിന്തുണയുണ്ട്.

കര്‍ണാടകയിലെ ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയും ആര്‍എസ്എസ്-ബിജെപിയുടേയും കടുത്ത വിമര്‍ശകയായിരുന്നു. 2017 സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയിലും കഴുത്തിലും നെഞ്ചിലും വെടിയേറ്റ മാധ്യമപ്രവര്‍ത്തക സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കേസില്‍ അറസ്റ്റിലായ ശരദ് കലാസ്‌കര്‍ നടത്തിയ വെളിപ്പെടുത്തലില്‍ തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പങ്ക് വ്യക്തമായിരുന്നു. ചിന്തകരായ നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ മരണത്തിന് പിന്നിലും സനാതന്‍ സന്‍സ്തയാണെന്ന് കലാസ്‌കര്‍ കര്‍ണാടക പൊലീസിന് മൊഴി നല്‍കി. 2016 ഓഗസ്റ്റില്‍ ബെല്‍ഗാമില്‍ വെച്ച് നടന്ന സംഘടനാ യോഗത്തില്‍ 'ഹിന്ദുയീസത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ' പട്ടിക തയ്യാറാക്കിയപ്പോള്‍ ഗൗരി ലങ്കേഷിന്റെ പേര് ഉയര്‍ന്നുവന്നു. ഹിറ്റ് ലിസ്റ്റില്‍ ഗൗരിയുടെ പേര് ചേര്‍ത്തു. വധത്തിന് 'ഇവന്റ്' എന്ന് കോഡ് നെയിം ചാര്‍ത്തി. കൊലയ്ക്ക് മുമ്പ് പ്രതികളായ പരശുറാം വാഗ്മാരെ, മിഥുന്‍, ഭാരത് കുര്‍ണെ എന്നിവരുടെ ഒപ്പം ഭാരതിന്റെ വീടിന് സമീപത്തെ മലയില്‍ 15-20 റൗണ്ട് വെടിയുതിര്‍ത്ത് പരിശീലനം നടത്തിയെന്നും കലാസ്‌കര്‍ വെളിപ്പെടുത്തുകയുണ്ടായി. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട വാര്‍ത്ത സംഘ്പരിവാര്‍ അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചത് വാര്‍ത്തയായിരുന്നു.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT