Around us

'സരിതയെക്കൊണ്ട് നിരന്തരം മൊഴി മാറ്റിച്ചത് ഗണേഷ്‌കുമാര്‍, രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇടപെട്ടു' : വെളിപ്പെടുത്തലുമായി ശരണ്യ മനോജ്

സോളാര്‍ കേസിലെ മുഖ്യപ്രതി കെ.ബി ഗണേഷ് കുമാറാണെന്ന് ശരണ്യ മനോജ്. മുഖ്യപ്രതിയാകുമെന്ന് മനസ്സിലാക്കിയ ഗണേഷ് കേസില്‍ നിന്ന് രക്ഷിക്കണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.സരിതയെക്കൊണ്ട് ഓരോന്ന് പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ഗണേഷ് കുമാറും അദ്ദേഹത്തിന്റെ പിഎയുമാണ്.

ഉമ്മന്‍ചാണ്ടിക്ക് കണ്ണൂരില്‍ ഡിവൈഎഫ്‌ഐക്കാരുടെ കല്ലേറില്‍ പരിക്കേല്‍ക്കാന്‍ വരെ അദ്ദേഹം സാഹചര്യമുണ്ടാക്കിയെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ശരണ്യ മനോജ് പറയുന്നു. കൊല്ലത്ത് യുഡിഎഫ് പൊതുയോഗത്തിലാണ് ശരണ്യ മനോജ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരള കോണ്‍ഗ്രസ് ബി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. ഗണേഷിന്റെ അടുത്ത സുഹൃത്തുമായിരുന്നു. എന്നാല്‍ ഗണേഷിനോട് തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. സോളാര്‍ കേസില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടപടികള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT