Around us

‘ജനങ്ങള്‍ എല്ലാം കേള്‍ക്കുന്നുണ്ട്’ ; ജി സുധാകരന്റെ പൂതനപരാമര്‍ശം അതീവനിന്ദ്യമെന്ന് ഷാനിമോള്‍ ഉസ്മാന്‍   

THE CUE

ജി സുധാകരന്റെ പൂതന പരാമര്‍ശം അതീവ നിന്ദ്യവും നീചവുമാണെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍. സ്ത്രീകളെ അപമാനിക്കുകയാണ്. ഇതില്‍ ദുഃഖവും പ്രതിഷേധവുമുണ്ട്. ജനങ്ങള്‍ എല്ലാം കേള്‍ക്കുന്നുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് മന്ത്രി ജി സുധാകരന്റെ വിവാദ പ്രസ്താവന. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു.

തൈക്കാട്ടുശേരിയിലെ ഒരു കുടുംബയോഗത്തില്‍ വച്ചായിരുന്നു ജി സൂധാകരന്റെ പ്രസ്താവന്. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്നും ആളുകളെ കൊണ്ടുവന്ന് കള്ള പ്രചരണം നടത്തുകയാണ്. അരൂരില്‍ വികസനമില്ലെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ പറയുന്നത്. എങ്ങനെയാണ് ഷാനിമോള്‍ വികസനം കൊണ്ടുവരികയെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ ഇന്ന് യുഡിഎഫ് ഉപവാസ സമരം നടത്തുന്നുണ്ട്. അരൂര്‍ നിയോജക മണ്ഡലം ഉപവരണാധികാരിക്ക് മുന്നിലാണ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉപവസിക്കുന്നത്.ജി സുധാകരനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്‌.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT