കൂടാത്തായിയിലെ ദുരൂഹമരണങ്ങള്‍  ‘സ്ലോ പോയിസണിംഗിലൂടെ’; സയനൈഡ് എത്തിച്ച ജ്വല്ലറിക്കാരനും പിടിയില്‍

കൂടാത്തായിയിലെ ദുരൂഹമരണങ്ങള്‍ ‘സ്ലോ പോയിസണിംഗിലൂടെ’; സയനൈഡ് എത്തിച്ച ജ്വല്ലറിക്കാരനും പിടിയില്‍

കോഴിക്കോട് കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറ് അംഗങ്ങള്‍ പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയില്‍ മരിച്ചത് 'സ്ലോ പോയിസണിംഗി'ലൂടെയാണെന്ന് പോലീസ്. ചെറിയ അളവില്‍ വിഷം ശരീരത്തിലെത്തിയതാണ് മരണത്തിന് കാരണമായത്. സയനൈഡാണ് ഉപയോഗിച്ചത്. കൊലപാതകം നടത്തിയെന്ന് പോലീസ് സംശയിക്കുന്ന ജോളി കസ്റ്റഡിയിലാണ്. ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ ജ്വല്ലറി ജീവനക്കാരനും പിടിയിലായിട്ടുണ്ട്.

കൂടാത്തായിയിലെ ദുരൂഹമരണങ്ങള്‍  ‘സ്ലോ പോയിസണിംഗിലൂടെ’; സയനൈഡ് എത്തിച്ച ജ്വല്ലറിക്കാരനും പിടിയില്‍
കൂടത്തായിയിലെ കൂട്ടമരണം: റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍; മരണ കാരണം സയനൈഡെന്ന് പോലീസ്

സയനൈഡ് എത്ര അളവില്‍ ഉപയോഗിച്ചതെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയ് സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചത്. വിഷത്തിന്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്ന സംശയത്തില്‍ വിവരം മൂടിവെയ്ക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് പതുക്കെപ്പതുകെ സയനൈഡ് നല്‍കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഭക്ഷണം കഴിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ആറ് പേരും മരിച്ചത്.

കുടുംബസ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതാണ് സംശയത്തിന് ഇടയാക്കിയത്. ആറ് പേരുടെ മരണത്തിലെ സമാനതയും കൂടിയായതോടെ ടോം തോമസിന്റെ മക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേളയുണ്ടായത് ബോധപൂര്‍നവ്വമാണെന്നാണ് പോലീസ് കരുതുന്നത്. ഹൃദയസംബന്ധമായ അസുഖം കാരണമാണ് ആറു പേരും മരിച്ചതെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ആറ് പേരുടെയും മരണസമയത്ത് ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെടുത്തു.

കൂടാത്തായിയിലെ ദുരൂഹമരണങ്ങള്‍  ‘സ്ലോ പോയിസണിംഗിലൂടെ’; സയനൈഡ് എത്തിച്ച ജ്വല്ലറിക്കാരനും പിടിയില്‍
കൂടത്തായിയിലെ കൂട്ടമരണം: കൊലപാതകമാകാമെന്ന് അന്വേഷണസംഘം  

നുണ പരിശോധനയ്ക്ക് വിധേയയാവാന്‍ ജോളിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. ആറുതവണ ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ വൈരുദ്ധ്യമുണ്ടായി. മൂന്ന് മാസമെടുത്താണ് അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in