Around us

‘എങ്കില്‍ പാകിസ്താനില്‍ പോകൂ’ ; സുമയ്യ റാണയ്ക്കുനേരെ വിദ്വേഷ ആഹ്വാനവുമായി ബിജെപി നേതാവ് 

THE CUE

പ്രമുഖ കവി മുനവര്‍ റാണയുടെ മകള്‍ സുമയ്യ റാണയോട് പാകിസ്താനില്‍ പോകൂവെന്ന് വിദ്വേഷ ആഹ്വാനവുമായി ബിജെപി നേതാവ് സതീഷ് ഗൗതം. ഇന്ത്യയില്‍ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സുമയ്യയ്ക്ക് പാകിസ്താനില്‍ പോകാമെന്നായിരുന്നു അലിഗഡ് എംപികൂടിയായ സതീഷ് ഗൗതത്തിന്റെ വാക്കുകള്‍.

സുമയ്യ റാണയ്ക്ക് ഇന്ത്യയില്‍ വീര്‍പ്പുമുട്ടല്‍ തോന്നുന്നുണ്ടെങ്കില്‍ പാകിസ്താനില്‍ പോകാന്‍ നിരവധി വഴികള്‍ തുറന്നുകിടപ്പുണ്ട്. ഇന്ത്യയില്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യത്തോടെ തുറന്ന് സംസാരിക്കാന്‍ അവസരമുണ്ട്. ഇങ്ങനെയായിരുന്നു സതീഷിന്റെ പ്രസ്താവന. രാജ്യാന്തരീക്ഷം വളരെ വിഷലിപ്തമാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ജീവിക്കുന്നത് വീര്‍പ്പുമുട്ടലുണ്ടാക്കുന്നുവെന്നുമായിരുന്നു സുമയ്യയുടെ വാക്കുകള്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയിലായിരുന്നു പരാമര്‍ശം. ഇതിനെതിരെയാണ് സുമയ്യ പാകിസ്താനില്‍ പോകൂ എന്ന വിദ്വേഷ വാദവുമായി സതീഷ് ഗൗതം രംഗത്തെത്തിയത്.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT