Around us

ഭക്ഷ്യക്കിറ്റ് കുടിശ്ശിക തീര്‍ത്തില്ല; തിരുവോണ ദിവസം റേഷന്‍ വ്യാപാരികള്‍ പട്ടിണി സമരത്തിലേക്ക്

തിരുവനന്തപുരം: തിരുവോണ ദിവസം പട്ടിണി സമരത്തിനൊരുങ്ങി റേഷന്‍ കട വ്യാപാരികള്‍. ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായുള്ള കുടിശ്ശിക തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ കട വ്യാപാരികളുടെ സമരം.

കമ്മീഷന്‍ ഇനത്തില്‍ 51 കോടിയോളം കുടിശ്ശിക സര്‍ക്കാര്‍ കൊടുക്കാനുണ്ടെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ പത്ത് മാസമായി ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും റേഷന്‍ ഡീലേഴ്‌സ് ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ആരംഭിച്ച ഓണക്കിറ്റിന്റെ വിതരണ ഉദ്ഘാടനം പ്രഹസനമാണെന്നും ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അസോസിയേഷന്‍ പ്രഖ്യാപിച്ചു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഓണക്കിറ്റ് വിതരണം മുടങ്ങില്ല. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തയ്യാറെടുക്കുന്നത്.

Finale of The Animal Trilogy; 'എക്കോ' നാളെ തിയറ്ററുകളിലേക്ക്

തിയറ്ററുകൾ കൊള്ളയടിക്കാൻ ചിന്ന വീരപ്പൻ! 'വിലായത്ത് ബുദ്ധ' നാളെ തിയറ്ററുകളിൽ

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

SCROLL FOR NEXT