Around us

‘ഇത്ര ലൈംഗിക വൈകൃതമുള്ള നാണം കെട്ട ജഡ്ജിയെ കണ്ടിട്ടില്ല’; രഞ്ജന്‍ ഗൊഗോയിക്കെതിരെ മാര്‍കണ്ഡേയ കട്ജു   

THE CUE

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ കടന്നാക്രമിച്ച് മുന്‍ ജഡ്ജ് മാര്‍കണ്ഡേയ കട്ജു. ഇത്രയും ലൈംഗിക വൈകൃതമുള്ള നാണംകെട്ട, ആഭാസനായ മറ്റൊരു ജഡ്ജിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു കട്ജുവിന്റെ ട്വീറ്റ്.

20 വര്‍ഷത്തോളം അഭിഭാഷകനായിരുന്നു. 20 വര്‍ഷത്തോളം ജഡ്ജുമായിരുന്നു. എനിക്ക് നിരവധി നല്ല ജഡ്ജുമാരെയും മോശം ജഡ്ജുമാരെയുമറിയാം. എന്നാല്‍ ഇത്രയും നാണം കെട്ട അധപ്പതിച്ച ലൈംഗിക വൈകൃതമുള്ള രഞ്ജന്‍ ഗൊഗോയിയെ പോലെ മറ്റൊരാളെ അറിയില്ല. ഈ മനുഷ്യനില്ലാത്ത ദുര്‍ഗുണങ്ങളൊന്നുമില്ല.

ഗൊഗോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച ജീവനക്കാരിയെ, സര്‍വീസില്‍ തിരിച്ചെടുത്ത ഘട്ടത്തിലും മാര്‍കണ്ഡേയ കട്ജു രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആഭാസനും ചതിയനുമാണ് ഗൊഗോയിയെന്ന് കട്ജുവെന്ന് അന്ന് തുറന്നടിച്ചിരുന്നു. 2011 ലാണ് കട്ജു സുപ്രീം കോടതി ജഡ്ജിയുടെ പദവിയില്‍ നിന്ന്‌ വിരമിച്ചത്. രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജുമാരായ മദന്‍ ബി ലോകുറും കുര്യന്‍ ജോസഫും രംഗത്തെത്തിയിരുന്നു. അവസാന അത്താണിയും വീണോയെന്നായിരുന്നു മദന്‍ ബി ലോകുറിന്റെ ചോദ്യം. ജുഡീഷ്യറിയില്‍ സാധാരണക്കാരനുള്ള വിശ്വാസത്തിന് ഇളക്കമേല്‍പ്പിക്കുന്നതാണ് നടപടിയെന്നായിരുന്നു കുര്യന്‍ ജോസഫിന്റെ പ്രതികരണം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT