Around us

'അധികാരത്തിലെത്തിയാല്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സെക്യൂരിറ്റി സര്‍ക്കാര്‍ ഏറ്റെടുക്കും'; പഴയ രാജകുടുംബത്തിന് ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ്

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ്. വിധി വന്നതിന് പിന്നാലെ പഴയ രാജകുടുംബത്തെ സന്ദര്‍ശിച്ചപ്പോളായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കിയത്. പദ്മനാഭസ്വാമി കൊടുത്ത വിധിയാണെന്നാണ് കുടുംബാംഗം ഇതിനോട് പ്രതികരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം ഉള്ളത്.

യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ നിശ്ചയമായും ഏറ്റെടുക്കുമെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. സെക്യുരിറ്റി സര്‍ക്കാരിന്റെ ബാധ്യതയാണ്. മെയ്യിലാണ് അധികാരത്തിലെത്തുക. സര്‍ക്കാറിന് സെക്യുരിറ്റി നല്‍കാന്‍ ബാധ്യതയുണ്ടെന്നാണ് വി എസ് ശിവകുമാര്‍ എം എല്‍ എയും പ്രതികരിക്കുന്നുണ്ട്. പായസത്തില്‍ സ്വത്തുക്കള്‍ ഒളിച്ചു കടത്തിയെന്നുള്‍പ്പെടെയുള്ള നിലവാരമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി. കൊട്ടാരത്തിന് മാത്രമല്ല തിരുവനന്തപുരത്തിന് തന്നെ ആശ്വാസമാണ് വിധി.തിരുവനന്തപുരത്തുകാരുടെ വൈകാരികമായ കാര്യമാണിതെന്നും വി എസ് ശിവകുമാര്‍ പറയുന്നു.

വലിയ സ്വത്തുക്കളുണ്ടെന്ന് പ്രചരിപ്പിച്ചുവെന്ന് കുടുംബാംഗത്തിന്റെ പ്രതികരണം. വിധി വരുമെന്ന് ശനിയാഴ്ച അറിഞ്ഞത് മുതല്‍ ആളുകള്‍ പ്രാര്‍ത്ഥനയിലായിരുന്നു. സുപ്രീംകോടതിയില്‍ എണീറ്റ് നില്‍ക്കുന്നതിന് ലക്ഷങ്ങളാണ് നല്‍കേണ്ടി വരുന്നതെന്നാണ് കെ മുരളീധരന്‍ എം പി പ്രതികരിക്കുന്നത്. ഇത്രയും തുക എങ്ങനെയാണ് കൊടുക്കാന്‍ കഴിയുകയെന്നും കെ മുരളീധരന്‍ എം പി ചോദിക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പിനായി പോയ കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്.

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇതുവരെ ചിലവഴിച്ച ഇനത്തില്‍ 11,70,11,000 രൂപ തിരിച്ചു കൊടുക്കണമെന്നാണ് സുപ്രീംകോടതി വിധിയിലുള്ളത്. സെക്യൂരിറ്റിക്ക് വേണ്ടി സര്‍ക്കാര്‍ ചിലവഴിച്ച തുകയാണിത്. ക്ഷേത്ര ഭരണസമിതി ഇത് തിരിച്ചു നല്‍കണം. മുന്നോട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടതും ഭരണസമിതിയുടെ ചുമതലയാണെന്നാണ് വിധിയില്‍ പറഞ്ഞിരുന്നത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT