Around us

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനംവകുപ്പ് 

THE CUE

ആനക്കൊമ്പ് സിനിമ നടന്‍ മോഹന്‍ലാലിന് പരമ്പരാഗതമായി ലഭിച്ചതാണെന്ന് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ആനക്കൊമ്പ് വനംവകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസിലാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിനെതിരെയുള്ള സ്വകാര്യ ഹര്‍ജി തള്ളണമെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററാണ് റിപ്പോര്‍ട്ടിലുണ്ട്. നിയമ വരുദ്ധമായാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദവും വനംവകുപ്പ് കോടതിയില്‍ തള്ളി.

2012 ജൂണിലാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തതത്. നാല് ആനക്കൊമ്പുകള്‍ വനംവകുപ്പിന് കൈമാറി. മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുത്തു.

2015ല്‍ ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് സര്‍ക്കാര്‍ മോഹന്‍ലാലിന് അനുമതി നല്‍കി. ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് വനംവകുപ്പിന് കൈമാറിയിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു. കേസില്‍ മോഹന്‍ലാലിനെതിരെ തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന റിപ്പോര്‍ട്ടും വനംവകുപ്പ് കോടതിയില്‍ നല്‍കി.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT