Around us

വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റമല്ലെന്ന് മുംബൈ കോടതി; പ്രതിക്ക് ജാമ്യം, സ്ത്രീധനപീഡന പരാതിയും പരിഗണിച്ചില്ല

മുംബൈ: വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് മുംബൈ കോടതി. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ജശ്രീ ജെ ഗാരട്ടാണ് ഭര്‍ത്താവ് ഭാര്യയുടെ അനുവാദമില്ലാതെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കുറ്റമല്ലെന്ന് നിരീക്ഷിച്ചത്.

കുറ്റക്കാരന്‍ യുവതിയുടെ ഭര്‍ത്താവയതുകൊണ്ട് തന്നെ നിയമവിരുദ്ധമായി തെറ്റൊന്നും ചെയ്തില്ലെന്ന് പറഞ്ഞ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.

ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് കാണിച്ച് യുവതി നല്‍കിയ കേസിലാണ് കോടതിയുടെ നീരീക്ഷണം

നവംബര്‍ 22നാണ് യുവതി വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ കുടംബം തനിക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.

ഭര്‍ത്താവ് നിര്‍ബന്ധിതമായ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുവെന്നും തുടര്‍ന്ന് ഡോക്ടറെ കണ്ടുവെന്നും യുവതി കോടതിയില്‍ പറഞ്ഞു.

ഡോക്ടറുടെ പരിശോധനയില്‍ യുവതിക്ക് അരക്ക് താഴെ തളര്‍ച്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് യുവതി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്നും യുവതി കോടതിയില്‍ പറഞ്ഞു.

അതേസമയം തെറ്റായ ആരോപണങ്ങളാണ് യുവതി തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന് ഭര്‍ത്താവും കുടുംബവും വാദിച്ചു. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന യുവതിയുടെ പരാതി നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട പരാതിയില്‍ വ്യക്തത വരുത്താന്‍ യുവതിക്കായില്ലെന്നും കോടതി പറഞ്ഞു. യുവതിയോട് എത്രതുകയാണ് സ്ത്രീധനം ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ കസ്റ്റഡിയില്‍ യുവതിയുടെ ഭര്‍ത്താവിനെയും കുടുംബത്തെയും ചോദ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു കോടതി നിലപാട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT