Around us

ഐടി സംരംഭകരാകാന്‍ ട്രാന്‍സ് യുവതികള്‍, ആദ്യത്തെ ഐടി കമ്പനി കൊച്ചിയില്‍ 

THE CUE

തൊഴിലവസരങ്ങള്‍ തേടി നടന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ തൊഴില്‍ദാതാക്കളാവുകയാണ്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി അവര്‍ തന്നെ ആരംഭിച്ച ഐ ടി കമ്പനി തുടങ്ങുന്നു. താഹിറ അയീസും തീര്‍ത്ഥ സാര്‍വികയുമാണ് ഐ ടി കമ്പനിയെന്ന ആശയത്തിന് പിന്നില്‍. ട്രാന്‍സിസ്‌കോ സൊലൂഷന്‍സ് എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്.

20 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ജോലി നല്‍കുകയെന്ന് താഹിറ അയീസ് പറഞ്ഞു. ഇവര്‍ക്കുള്ള വിദഗ്ധ പരിശീലനം നല്‍കി വരികയാണ്. മൂന്ന് മേഖലകളിലായി അമ്പത് പേര്‍ക്ക ജോലി നല്‍കുകയാണ് കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്. താഹിറയും തീര്‍ത്ഥയും ഐ ടി മേഖലയിലുള്ളവരാണ്.

താഹിറ അയീസ് 

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തൊഴിലവസരം ഉണ്ടാക്കുകയാണ് കമ്പനിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇരുവരും പറയുന്നത്. ഓരോരുത്തര്‍ക്കും അവരുടെ മേഖലയില്‍ നിന്നുള്ള ജോലി നല്‍കാനാണ് പദ്ധതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെബ്‌സൈറ്റ് ഡിസൈനിംഗും മാനേജ്‌മെന്റും ,സോഫ്റ്റവെയര്‍ സൊല്യുഷന്‍സ്, എന്നിവയ്‌ക്കൊപ്പം കാരിയര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമുകളും ഇവിടെയുണ്ടാകും. സ്റ്റഡി സെന്റര്‍ ഇതിന്റെ ഭാഗമായുണ്ടാകും. പഠിപ്പിക്കുന്നവരുള്‍പ്പെടെ ഇവിടെയുള്ള സ്റ്റാഫും ട്രാന്‍സ്‌ജെന്‍ഡറുകളായിരിക്കും. എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും പഠിക്കാനെത്താം. ഇങ്ങനെ മൂന്ന് ഭാഗമായാണ് സ്ഥാപനം.

തീര്‍ത്ഥ സാര്‍വിക 

കമ്പനി രജിസ്ട്രര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൂന്ന് മാസം കഴിഞ്ഞാല്‍ തുടങ്ങും. താഹിറ മൂന്ന് വര്‍ഷമായി ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നു. യൂണിവേഴ്‌സിറ്റി ടെക്‌നോളജി മലേഷ്യ(യുടിഎം) കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ട്. വിദേശത്തുള്‍പ്പെടെ ജോലി ചെയ്തു. എന്നാല്‍ പഠിച്ച മേഖലയില്‍ തന്നെ ജോലി ചെയ്യണമെന്ന ആഗ്രഹമാണ് കമ്പനിക്ക് പിന്നിലെന്ന് താഹിറ പറയുന്നു.

കമ്പനി തുടങ്ങാനാവശ്യമായ പണം ഇരുവരും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. വിദേശത്തുള്ള സുഹൃത്തുക്കള്‍ സഹായിച്ചു. സംസ്ഥാന സാമൂഹ്യനീതി വകുപ്പില്‍ സാമ്പത്തിക സഹായത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT