Around us

ജനപ്രതിനിധി ചെയ്യുന്നതിനേക്കാള്‍ കാര്യങ്ങള്‍ ചെയ്യുന്നു; മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളെന്ന് ഫിറോസ് കുന്നംപറമ്പില്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചരണത്തോട് പ്രതികരിച്ച് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജനപ്രതിനിധി സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ താന്‍ ചെയ്യുന്നുണ്ട്. മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഫിറോസ് കുന്നംപറമ്പില്‍ മീഡിയ വണ്ണിനോട് പ്രതികരിച്ചു.

ലക്ഷക്കണക്കിന് ആളുകള്‍ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു. തന്നെ പിന്തുണയ്ക്കുന്നവരുമായി സംസാരിക്കണം. അവരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ഫിറോസ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരും സമീപിച്ചിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. തവനൂരില്‍ കെ.ടി ജലീലിനെതിരെ മുസ്ലിംലീഗ് ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. വ്യക്തിപരമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു ഫിറോസിന്റെ പ്രതികരണം. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് അന്വേഷിക്കാന്‍ സമയം കിട്ടിയില്ലെന്നും ഫിറോസ് പറഞ്ഞു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT