Around us

അപകടമുണ്ടായാലേ വരൂ എന്ന നിലപാട് ഇല്ല, വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഫയര്‍ ഓഫീസര്‍

തിരക്കഥാകൃത്ത് ജോണ്‍പോള്‍ കട്ടിലില്‍ നിന്ന് വീണ സന്ദര്‍ഭത്തില്‍ കൃത്യമായ സമയത്ത് സഹായം ലഭ്യമായില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി എറണാകുളം ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍.

എറണാകുളം ഫയര്‍ സ്റ്റേഷനിലേക്ക് സംഭവം നടന്നെന്ന് പറയപ്പെടുന്ന സമയങ്ങളില്‍ ഫോണ്‍ കോളുകള്‍ ഒന്നും വന്നിട്ടില്ലെന്നാണ് ഫയര്‍ ഓഫീസര്‍ പറയുന്നത്. കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഫയര്‍ ഓഫീസര്‍ പറഞ്ഞു.

ജോണ്‍പോളിന് സഹായം ലഭ്യമായില്ലെന്ന ആരോപണത്തില്‍ വിശദ അന്വേഷണത്തിന് ഫയര്‍ഫോഴ്‌സ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോണ്‍പോളിനൊപ്പമുണ്ടായവര്‍ ആരൊക്കെ, എപ്പോള്‍ വിളിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടന്ന് വരികയാണ്.

അപകടമുണ്ടായാലേ വരൂ എന്ന നിലപാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘത്തിനില്ല. ഫയര്‍ ഫോഴ്‌സിന്റെ സേവനത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആരും വിളിച്ച് പറയാതെ തന്നെ വാര്‍ത്തകളിലും മറ്റും കണ്ട് ഫയര്‍ ഫോഴ്‌സ് ഇടപെടലുകള്‍ നടത്താറുണ്ട്.

മാത്രമല്ല 101 നമ്പറില്‍ വിളിച്ചാല്‍ ഫയര്‍ഫോഴ്‌സ് സേവനം ലഭ്യമാകുമെന്നും ഫയര്‍ ഓഫീസര്‍ പറഞ്ഞു.

ഫയര്‍ ഓഫീസറുടെ വാക്കുകള്‍

ഫയര്‍ഫോഴ്‌സിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ല. 101 ലും 112ലും വിളിക്കുമ്പോള്‍ നമ്മള്‍ സേവനം കൊടുക്കാറുണ്ട്. എല്ലാ ജീവനും നമുക്ക് ഒരുപോലെയാണ്. പ്രത്യേകിച്ച് ഒരു സെലിബ്രിറ്റിയുടെ ജീവന്‍ കൂടിയാകുമ്പോള്‍ അങ്ങനെ പോകാതിരിക്കില്ല. മാത്രമല്ല, അദ്ദേഹം താമസിക്കുന്നതിനടുത്തുള്ള രണ്ട് സ്‌റ്റേഷനുകളില്‍ നിലവില്‍ ആംബുലന്‍സ് ഇല്ല.

ജനുവരി 21ന് നടന്ന സംഭവമാണ്. അന്ന് ഡ്യൂട്ടിയിലുള്ളവര്‍ പറയുന്നതനുസരിച്ച് ഫയര്‍ സ്റ്റേഷനിലേക്ക് അങ്ങനൊരു കോള്‍ വന്നിട്ടില്ല. അല്ലാതെ പറ്റില്ല എന്നൊരു മറുപടി ഒരിക്കലും പറയില്ല.

ആക്‌സിഡന്റ് എന്ന് മാത്രമല്ല, എല്ലാ കോളുകളും ആംബുലന്‍സ് സേവനം ഉള്ള ഇടങ്ങളില്‍ നിന്ന് നല്‍കുന്നുണ്ട്.

ഫോണിലൂടെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പാലാരിവട്ടത്ത് നിന്ന് വന്ന രണ്ട് പൊലീസുകാരാണ് ഇടപെടലുകള്‍ നടത്തിയത്. അവര്‍ക്കും എടുത്തുപൊക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ വിളിച്ചിട്ടില്ല എന്ന് തന്നെയാണ് മനസിലാവുന്നത്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കും.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT