Around us

മലബാര്‍ എക്‌സ്പ്രസ്സില്‍ തീപിടിത്തം; യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി

മംഗലാപുരം -തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീപിടിച്ചത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. ഉടന്‍ തീയണച്ചതിനാല്‍ വന്‍അപകടം ഒഴിവായി.

രാവിലെ 7.45ഓടെയാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വര്‍ക്കലയ്ക്ക് സമീപമെത്തിയപ്പോള്‍ ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പെടുത്തി. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തമുണ്ടായ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകള്‍ ഉരസിയുള്ള തീപ്പൊരിയില്‍ നിന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Fire In Malabar Express Train Luggage Boggy

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT