Around us

‘ഒടുവില്‍ പൂച്ച നിലംതൊട്ടു’, മണിക്കൂറുകള്‍ക്ക് ശേഷം മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി 

THE CUE

കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. ദിവസങ്ങളായി മെട്രോ ട്രാക്കില്‍ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പൂച്ചയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും മെട്രോ അധികൃതരും നാട്ടുകാരും മണിക്കൂറുകള്‍ നീണ്ട് പരിശ്രമത്തിനൊടുവിലാണ് താഴെയെത്തിച്ചത്. വൈറ്റില ജംങ്ഷന് സമീപമായിരുന്നു സംഭവം.

റോഡില്‍ നിന്ന് നാല്‍പതടി ഉയരത്തില്‍ കുടുങ്ങിക്കിടന്ന പൂച്ച, ദിവസങ്ങളായി വെള്ളമോ ഭക്ഷണമോ കിട്ടാതെ അവശനിലയിലായിരുന്നു. ക്രെയിന്‍ എത്തിച്ച് മെട്രോ തൂണിന് മുകളില്‍ കയറിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. വല വീശി പിടിക്കാന്‍ ശ്രമിച്ചെങ്കിലും, പൂച്ച താഴേക്ക് വീഴുകയായിരുന്നു. താഴെ വിരിച്ചിരുന്ന വലയിലേക്കാണ് പൂച്ച വീണത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എങ്ങനെയാണ് പൂച്ച ഇത്ര ഉയരത്തില്‍ എത്തിയതെന്ന് വ്യക്തമല്ല. ഇന്ന് ഉച്ചയോടെയായിരുന്നു ഫയര്‍ഫോഴ്‌സ് എത്തി പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചത്. വൈറ്റിലയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡില്‍ ഗതാഗതം നിയന്ത്രിച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT